വിവാദങ്ങള്‍ വിട്ടൊഴിയാത്ത ടൂര്‍ണ്ണമെന്റാണ് ഐ.പി.എല്‍ എന്ന് നിസംശയം പറയാം ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് താരങ്ങളും ടീമുകളും തന്നെ ടൂര്‍ണ്ണമെന്റിനും ക്രിക്കറ്റിനും പുറത്ത് പോകുന്നതിന് വരെ ഐ.പി.എല്‍ വഴിതെളിയിച്ചിട്ടുണ്ട്.
ലിജിന്‍ കെ
വിവാദങ്ങളുടെ കൂടെ സഞ്ചരിച്ച് നിരവധി താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പത്താം പതിപ്പിന് നാളെ തുടക്കം കുറിക്കുകയാണ്. ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങളുമായാണ് സീസണിന് ഇത്തവണ തുടക്കം കുറിക്കാന്‍ പോകുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തെയും നിലവിലെ സാഹചര്യങ്ങളെയും വിശകലനം ചെയ്യാം
ഐ.പി.എല്‍ പത്താം സീസണിനാണ് ഹൈദരാബാദില്‍ ഏപ്രില്‍ അഞ്ചിന് തുടക്കം കുറിക്കുന്നത്. നിരവധി പ്രതീക്ഷകളും അതിനേക്കാള്‍ മാറ്റങ്ങളുമാണ് ഈ സീസണോടെ കുട്ടി ക്രിക്കറ്റിന്റെ ഇന്ത്യന്‍ പതിപ്പിന് സംഭവിക്കുക. പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഐ.പി.എല്ലിന്റെ ഒരു ഘട്ടത്തിനാണ് അവസാനമാകുന്നത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം കളിക്കാരെയും അടുത്ത സീസണില്‍ മറ്റു പല ജഴ്‌സികളിലുമാകും കാണാന്‍ കഴിയുക.
നിലവിലുള്ള താരങ്ങളുടെയെല്ലാം കരാര്‍ അവസാനിക്കുന്നതോടെ അടിമുടി മാറ്റങ്ങളുമായാകും പതിനൊന്നാം പതിപ്പ് മുതല്‍ ടീമുകള്‍ അങ്കത്തിനിറങ്ങുക. താരങ്ങളുടെ കരാറിന് പുറമേ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് പരിധി അവസാനിക്കുന്നതോടെ അടുത്ത വര്‍ഷം തിരിച്ചെത്തിയേക്കും. അതേസമയം ഈ ടീമുകള്‍ക്ക് പകരമായെത്തിയ ഗുജറാത്ത് ലയണ്‍സും പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഐ.പി.എല്‍ കാലാവധിയും ഈ സീസണോടെ അവസാനിക്കും.
Also read നൊമാഡ്
കാലാവധി അവസാനിക്കുന്ന ഈ ടീമുകള്‍ അടുത്ത സീസണില്‍ ഉണ്ടാവുമോയെന്ന കാര്യവും സംശയമാണ് ഇവ നിലനില്‍ക്കുകയും പഴയ ടീമുകള്‍ മടങ്ങിയെത്തുകയും ചെയ്താല്‍ 10 ടീമുകളാകും അടുത്ത സീസണിലിറങ്ങുക. അടുത്ത സീസണില്‍ തങ്ങള്‍ മടങ്ങിയെത്തുമെന്നും ധോണിയെത്തന്നെ നായകനാക്കുമെന്നും ചെന്നൈ ടീമുടമകള്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം ഐ.പി.എല്ലുമായി ബന്ധപ്പെട്ട പ്രധാന കാര്യമാണ് ടൂര്‍ണ്ണമെന്റിന്റെ സ്ഥാപകനായ ലളിത് മോദിയുടെ ഇപ്പോഴത്തെ അവസ്ഥ. 2007ല്‍ സെപ്റ്റംബറില്‍ ലളിത് മോദി അധ്യക്ഷനായാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വരുന്നത്. 2010 ഏപ്രില്‍ 25വരെ ആ സ്ഥാനത്ത് തുടര്‍ന്ന മോദിയെ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
വിവാദങ്ങള്‍ വിട്ടൊഴിയാത്ത ടൂര്‍ണ്ണമെന്റാണ് ഐ.പി.എല്‍ എന്ന് നിസംശയം പറയാം ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് താരങ്ങളും ടീമുകളും തന്നെ ടൂര്‍ണ്ണമെന്റിനും ക്രിക്കറ്റിനും പുറത്ത് പോകുന്നതിന് വരെ ഐ.പി.എല്‍ വഴിതെളിയിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീകോടതി സമിതി പിരിച്ച് വിടുകയും താല്‍ക്കാലിക സമിതി രൂപീകരിച്ചിരിക്കുകയും ചെയ്ത വേളയിലാണ് ഇത്തണത്തെ ടൂര്‍ണ്ണമെന്റെന്ന പ്രത്യേകതയുമുണ്ട് പത്താം പതിപ്പിന്.
ആര്‍.എം ലോധ സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അധികാരമേറ്റ മുന്‍ സി.എ.ജി വിനോദ് റായ് അധ്യക്ഷനായ നാലംഗ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഇത്തണത്തെ ഐ.പി.എല്‍ നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി 8 ടീമുകള്‍ തന്നെയാണ് ഇക്കുറിയും കിരീടത്തിനായി കളത്തിലിറങ്ങുന്നത്. 47 ദിവസം നീണ്ടു നില്‍നിക്കുന്ന 60 മത്സരങ്ങള്‍ 10 വേദികളിലായാണ് അരങ്ങേറുക. 205 താരങ്ങളാണ് അണിയറയില്‍ കിരീടത്തിനായി അരയും തലയും മുറുക്കി തയ്യാറെടുക്കുന്നത്. ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് 56 മത്സരങ്ങളുള്ള ഗ്രൂപ്പ് ഘട്ടവും പ്ലേ ഓഫും രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്ററും കഴിഞ്ഞ് മെയ് 21നാണ് കലാശപ്പോരാട്ടം നടക്കുക.
പത്ത് വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തിനിടയില്‍ ആറു ടീമുകളാണ് ചാമ്പ്യന്‍ പട്ടം അണിഞ്ഞിരിക്കുന്നത്. 2008ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സാണ് കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. ഷെയ്ന്‍ വോണിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ രാജസ്ഥാന്‍ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്ന് കിരീടം നേടിയത്.
2009ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു ഐ.പി.ല്‍ മത്സരങ്ങള്‍ നടന്നത്. മുന്‍ ഓസീസ് താരം ആഡം ഗില്‍ക്രിസ്റ്റ് നയിച്ച ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്‌സ് അനില്‍ കുംബ്ലെയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി രണ്ടാം സീസണില്‍ കിരീടത്തിന്റെ അവകാശികളായി.
2010ല്‍ ധോണിയുടെ കീഴില്‍ മഞ്ഞപ്പടയ്ക്കായിരുന്നു കിരീടം സൂക്ഷിക്കാനുള്ള അവകാശം ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കലാശ പോരാട്ടത്തില്‍ മറികടന്നത്.
2011ല്‍ ചെന്നൈ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടത്തോടെയാണ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയായിരുന്നു മഞ്ഞപ്പട ഇത്തവണ അട്ടിമറിച്ചത്.
2012ല്‍ ടൂര്‍ണ്ണമെന്റില്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായത്. ചെന്നൈയുടെ ഹാട്രിക് മോഹങ്ങളെ തടഞ്ഞ് കൊണ്ടായിരുന്നു. മന്‍വീന്ദര്‍ ബിസ്ലയെന്ന ഇന്ത്യന്‍ താരത്തിന്റെ പോരാട്ട വീര്യം കണ്ട മത്സരത്തില്‍ ബിസ്ലയും ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസരം ചേര്‍ന്ന 136 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
2013ലെ ഐ.പി.എല്‍ ടൂര്‍ണ്ണമെന്റ് വാതുവെപ്പിന്റെ കളങ്കം ക്രിക്കറ്റിന്റെ ശോഭ തന്നെ കെടുത്തുന്ന സാഹചര്യത്തിലേക്കായിരുന്നു നയിച്ചത്. മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടിയ സീസണില്‍ ചെന്നൈയെ കീഴ്‌പ്പെടുത്തിയായിരുന്നു മുംബൈ കിരീടത്തില്‍ പേര് ചേര്‍ത്തത്.
2014ല്‍ തങ്ങളുടെ രണ്ടാമത്തെ കിരീട നേട്ടവുമായാണ് കൊല്‍ക്കത്ത ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയായിരുന്നു കൊല്‍ക്കത്ത ഇത്തവണ പരാജയപ്പെടുത്തിയത്.
2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീട നേട്ടം രണ്ടായി ഉയര്‍ത്തുകയായിരുന്നു.
2016ല്‍ നടന്ന ഒമ്പതാം ടൂര്‍ണ്ണമെന്റില്‍ കന്നികീരീടം ലക്ഷ്യമിട്ടിറങ്ങിയെ ബാംഗ്ലൂരും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും മികച്ച പോരാട്ടമായിരുന്നു കാഴ്ചവെച്ചിരുന്നത്. ഡേവിഡ് വാര്‍ണര്‍ നയിച്ച ഹൈദരാബാദ് കോഹ്‌ലിയുടെ ബാംഗ്ലൂരിനെ മറികടന്നായിരുന്നു തങ്ങളുടെ കിരീട നേട്ടം ആഘോഷിച്ചത്.
2017ല്‍ പത്താം സീസണിന് തുടക്കം കുറിക്കുന്നതും കഴിഞ്ഞ വര്‍ഷം അവസാനിച്ചിടത്തുന്നത് തന്നെയാണ്. ജേതാക്കളും റണ്ണേഴ്‌സപ്പും തമ്മില്‍ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ നിരവധി താരങ്ങളുടെ അഭാവവും മത്സരത്തിന്റെ ശോഭ കെടുത്തുമെന്ന് ഉറപ്പാണ്. ബാഗ്ലൂര്‍ നിരയില്‍ കഴിഞ്ഞ വര്‍ഷത്തെ നായകന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ കെ.എല്‍ രാഹുലും പരുക്കുമൂലം ആദ്യ മത്സരത്തിനിരങ്ങില്ലെന്ന കാര്യം ഉറപ്പാണ്. സീസണില്‍ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി താരങ്ങള്‍ എത്തുമോയെന്ന കാര്യമാണ് കളിയാരധകര്‍ ഉറ്റു നോക്കുന്നത്.
വിവാദങ്ങളുടെയും അത്ഭുത മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഐ.പി.എല്‍ ടൂര്‍ണ്ണമെന്റ് പണക്കൊഴപ്പിന്റെ മേളയാണെന്ന വാദം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്കും ക്രിക്കറ്റിനും പുതു ജീവന്‍ നല്‍കിയ ടൂര്‍ണ്ണമെന്റാണിതെന്ന കാര്യം വിസ്മരിക്കാന്‍ കഴിയുകയില്ല. പുത്തന്‍ പതിപ്പിന്റെ മാസ്മരിക കാഴ്ചകള്‍ക്കായി ക്രിക്കറ്റ് ലോകത്തോടൊപ്പം നമുക്കും കാത്തിരിക്കാം..