| Friday, 29th March 2019, 10:05 pm

ഐ.പി.എല്‍ 2019 ; ആദ്യ സെഞ്ചുറി നേടി സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. നാല് സിക്‌സും പത്തു ഫോറുമായി 55 പന്തില്‍ 102 റണ്‍സെടുത്ത സഞ്ജു  ഐ.പി.എല്‍ ഈ സീസണിലെ ആദ്യ സെഞ്ചുറിയാണ് സ്വന്തം പേരില്‍ കുറിച്ചത്. മത്സരത്തില്‍ ഹൈദരാബാദിന് 199 റണ്‍സാണ് വിജയ ലക്ഷ്യം.

49 പന്തില്‍ 70 റണ്‍സ് നേടിയ അജങ്ക്യാ രഹാനയുടെയും സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തിലാണ് രാജ്സ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.
രാജസ്ഥാന്‍ 20 ഓവറില്‍ 198-2 റണ്‍സ് നേടി. സഞ്ജു പുറത്താവാതെ നിന്നു.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 5 റണ്‍സെടുത്ത ജോസ് ബട്ട്ലറെ തുടക്കത്തില്‍ തന്നെ റാഷിദ് ഖാന്‍ പുറത്താക്കിയെങ്കിലും രഹാനെയുടെയും സഞ്ജുവിന്റെയും പോരാട്ടത്തെ ചെറുക്കാനായില്ല.

പതുക്കെ തുടങ്ങിയ രഹാനെ പിന്നീട് തകര്‍ത്തടിക്കുകയായിരുന്നു. 49 പന്തില്‍ 70 റണ്‍സ് നേടിയ രഹാനെയെ ഷഹബാസ് നദീമാണ് പുറത്താക്കിയത്. രഹാനെ പുറത്തായെങ്കിലും ബെന്‍ സ്റ്റോക്‌സിനെ കൂട്ടുപിടിച്ച് സഞ്ജു തന്റെ വെടിക്കെട്ട് തുടരുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ് 9 പന്തില്‍ 16 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Latest Stories

We use cookies to give you the best possible experience. Learn more