| Friday, 10th March 2023, 7:16 pm

കോഹ്‌ലി, ഗെയ്ല്‍, ധവാന്‍, റസല്‍, ബ്രാവോ, ഭുവി.... 2023ല്‍ മേല്‍വിലാസം നഷ്ടപ്പെടാന്‍ പോകുന്നവര്‍ ആരെല്ലാം?

സ്പോര്‍ട്സ് ഡെസ്‌ക്

വെറുമൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ നിന്നും ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെപ്പോലും സ്വാധീനിക്കാന്‍ ശേഷിയുള്ള ടൂര്‍ണമെന്റായിട്ടായിരുന്നു ഐ.പി.എല്ലിന്റെ വളര്‍ച്ച.

15 സീസണുകളിലായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെയും ആവേശത്തിലാഴ്ത്തിയായിരുന്നു ഐ.പി.എല്‍ മുന്നോട്ട് കുതിച്ചത്.

നിരവധി താരങ്ങളെയാണ് ഐ.പി.എല്‍ കണ്ടെത്തിയിട്ടുള്ളത്. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ ബലത്തില്‍ പിന്നാലെ ദേശീയ ടീമില്‍ ഇടം ഉറപ്പിച്ച താരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, പല അന്താരാഷ്ട്ര താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവാകാന്‍ ഐ.പി.എല്ലിന് സാധിച്ചിട്ടുണ്ട്.

ഐ.പി.എല്ലിന്റെ 15 വര്‍ഷത്തെ തേരോട്ടത്തില്‍ നിരവധി താരങ്ങളും അവര്‍ക്കൊപ്പം തന്നെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. പണ്ട് സ്ഥാപിച്ച പല റെക്കോഡുകളും തിരുത്തപ്പെടാതെ ഇപ്പോഴും തുടരുകയാണ്. ടൂര്‍ണമെന്റിന്റെ ഓരോ സീസണ്‍ അവസാനിക്കുമ്പോള്‍ അതില്‍ ഏത് റെക്കോഡാണ് തകര്‍ന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഐ.പി.എല്ലിലെ ചില വ്യക്തിഗത നേട്ടങ്ങള്‍ പരിശോധിക്കാം:

ബാറ്റിങ് റെക്കോഡുകള്‍

– ഏറ്റവുമധികം റണ്‍സ്: വിരാട് കോഹ്‌ലി (6624)

– ഏറ്റവുമധികം ബൗണ്ടറികള്‍: ശിഖര്‍ ധവാന്‍ (701)

– ഏറ്റവുമധികം സിക്‌സറുകള്‍: ക്രിസ് ഗെയ്ല്‍ (357)

– ഏറ്റവുമുയര്‍ന്ന സ്‌കോര്‍: ക്രിസ് ഗെയ്ല്‍ (175*)

– മികച്ച സ്‌ട്രൈക്ക് റേറ്റ്: ആന്ദ്രേ റസന്‍ (177.88)

ബൗളിങ് റെക്കോഡുകള്‍

– ഏറ്റവുമധികം വിക്കറ്റ്: ഡ്വെയ്ന്‍ ബ്രാവോ (183)

– ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍: അല്‍സാരി ജോസഫ് (12/6)

– മികച്ച ബൗളിങ് ആവറേജ്: ലുന്‍ഗി എന്‍ഗിഡി (17.92)

– മികച്ച എക്കോണമി: റാഷിദ് ഖാന്‍ (6.38)

– ഏറ്റവുമധികം ഡോട്ട് ബോളുകള്‍: ഭുവനേശ്വര്‍ കുമാര്‍ (1406)

(ഐ.പി.എല്‍ റെക്കോഡുകളുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഇതിന് പുറമെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ്, വിക്കറ്റ്, ബൗണ്ടറി, സിക്‌സറുകള്‍ തുടങ്ങി നിരവധി റെക്കോഡുകളാണ് തകര്‍ക്കപ്പെടാനുള്ളത്.

2023ല്‍ ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഇതില്‍ ഏതൊക്കെ റെക്കോഡുകള്‍ തകര്‍ക്കപ്പെടുമെന്നും ഏതെല്ലാം താരങ്ങള്‍ പുതിയ റെക്കോഡ് സ്വന്തമാക്കുമെന്നുമുള്ള ചര്‍ച്ചയിലാണ് ആരാധകര്‍.

Content Highlight: IPL records

We use cookies to give you the best possible experience. Learn more