ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുക.
പര്യടനത്തിനുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കെ.എല്‍. രാഹുലിന്റെ നേതൃത്വത്തില്‍ ഏകദിന ടീം ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയാണ് റെഡ് ബോള്‍ സ്‌ക്വാഡിനെ നയിക്കുന്നത്. ലോകകപ്പിന് ശേഷം നടന്ന ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ തന്നെയാണ് ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.
ഐ.പി.എല്ലിലെ എല്ലാ ടീമുകളില്‍ നിന്നുള്ള താരങ്ങളും ഈ പര്യടനത്തിലുണ്ട്. സാധാരണ നിലയില്‍ നിന്നും വിപരീതമായി മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ളതിനേക്കാള്‍ താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുമുണ്ട് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ച് മുംബൈ താരങ്ങള്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമാകുമ്പോള്‍ ആറ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്കായി ഇറങ്ങാന്‍ ഒരുങ്ങുന്നത്.
ആകെ 30 താരങ്ങളാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് മൂന്ന് സ്‌ക്വാഡിന്റെയും ഭാഗമായിട്ടുള്ളത്.
ഓരോ ഐ.പി.എല്‍ ടീമില്‍ നിന്നുള്ള താരങ്ങള്‍
രാജസ്ഥാന്‍ റോയല്‍സ് – ആറ് താരങ്ങള്‍
സഞ്ജു സാംസണ്‍ (ഏകദിനം)
ആര്‍.അശ്വിന്‍ (ടെസ്റ്റ്)
യൂസ്വേന്ദ്ര ചഹല്‍ (ഏകദിനം)
യശസ്വി ജെയ്‌സ്വാള്‍ (ടി-20, ടെസ്റ്റ്)
പ്രസിദ്ധ് കൃഷ്ണ (ടെസ്റ്റ്)
ആവേശ് ഖാന്‍ (ഏകദിനം)
മുംബൈ ഇന്ത്യന്‍സ് – അഞ്ച് താരങ്ങള്‍
രോഹിത് ശര്‍മ (ടെസ്റ്റ്)
ജസ്പ്രീത് ബുംറ (ടെസ്റ്റ്)
സൂര്യകുമാര്‍ യാദവ് (ടി-20)
ഇഷാന്‍ കിഷന്‍ (ടി-20, ടെസ്റ്റ്)
തിലക് വര്‍മ (ടി-20, ഏകദിനം)
ചെന്നൈ സൂപ്പര്‍ കിങ്‌സ് – മൂന്ന് താരങ്ങള്‍
രവീന്ദ്ര ജഡേജ (ടി-20, ടെസ്റ്റ്)
ഋതുരാജ് ഗെയ്ക്വാദ് (ടി-20, ഏകദിനം, ടെസ്റ്റ്)
ദീപക് ചഹര്‍ (ടി-20, ഏകദിനം)
ദല്‍ഹി ക്യാപ്പിറ്റല്‍സ് – മൂന്ന് താരങ്ങള്‍
അക്‌സര്‍ പട്ടേല്‍ (ഏകദിനം)
കുല്‍ദീപ് യാദവ് (ടി-20, ഏകദിനം)
മുകേഷ് കുമാര്‍ (ടി-20, ഏകദിനം, ടെസ്റ്റ്)
ഗുജറാത്ത് ടൈറ്റന്‍സ് – മൂന്ന് താരങ്ങള്‍
ശുഭ്മന്‍ ഗില്‍ (ടി-20, ടെസ്റ്റ്)
മുഹമ്മദ് ഷമി (ടെസ്റ്റ്)
സായ് സുദര്‍ശന്‍ (ഏകദിനം)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മൂന്ന് താരങ്ങള്‍
വിരാട് കോഹ്‌ലി (ടെസ്റ്റ്)
മുഹമ്മദ് സിറാജ് (ടി-20, ടെസ്റ്റ്)
രജത് പാടിദാര്‍ (ഏകദിനം)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രണ്ട് താരങ്ങള്‍
ശ്രേയസ് അയ്യര്‍ (ടി-20, ഏകദിനം, ടെസ്റ്റ്)
റിങ്കു സിങ് (ടി-20, ഏകദിനം)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – രണ്ട് താരങ്ങള്‍
കെ.എല്‍. രാഹുല്‍ (ഏകദിനം, ടെസ്റ്റ്)
രവി ബിഷ്‌ണോയ് (ടി-20)
പഞ്ചാബ് കിങ്‌സ് – രണ്ട് താരങ്ങള്‍
അര്‍ഷ്ദീപ് സിങ് (ടി-20, ഏകദിനം)
ജിതേഷ് ശര്‍മ (ടി-20)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഒരാള്‍ മാത്രം
വാഷിങ്ടണ്‍ സുന്ദര്‍ (ടി-20, ഏകദിനം)
ഡിസംബര്‍ പത്തിനാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരം. ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. കിങ്‌സ്മീഡാണ് വേദി.
ഇന്ത്യ ടി-20 സ്‌ക്വാഡ്
യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍.
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ.
Content Highlight: IPL players in the Indian squad for India’s tour of South Africa