മുംബൈ: ഐ.പി.എല്‍ സീസണുകള്‍ക്ക് മുന്നോടിയായിട്ടുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നു. പണത്തിന്റെ ധാരാളിത്തം എന്നതിനുപരിയായി ചടങ്ങുകളില്‍ ഒന്നുമില്ലെന്ന് ബി.സി.സി.ഐ ഒഫീഷ്യല്‍ അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അടുത്ത സീസണിന്റെ ഒരുക്കത്തിനായി തിങ്കളാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് സൂചന.
‘ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഉദ്ഘാടന ചടങ്ങിലൊന്നും വലിയ താല്‍പ്പര്യമില്ല. ക്രിക്കറ്റ് ബോര്‍ഡ് അതിനായി വലിയ തുകയാണ് ചെലവാക്കുന്നത്. പണം അനാവശ്യമായി ചെലവഴിക്കുകയാണ്.’- ബി.സി.സി.ഐ ഒഫീഷ്യല്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2008 ല്‍ ആദ്യ ഐ.പി.എല്‍ സീസണ്‍ മുതല്‍ 2018 വരെയുള്ള സീസണുകളില്‍ വര്‍ണാഭമായ ഉദ്ഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ബോളിവുഡ് താരങ്ങളും ഗായകരും പങ്കെടുക്കുന്ന ചടങ്ങുകളില്‍ പാട്ടും നൃത്തവുമൊക്കെയുണ്ടാകാറുണ്ട്.
2019 ല്‍ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചിരുന്നു.
WATCH THIS VIDEO: