| Sunday, 30th April 2017, 12:03 am

ത്രില്ലര്‍..ത്രില്ലര്‍: പത്താം പൂരത്തിലെ ആദ്യ സൂപ്പര്‍ ഓവറില്‍ കൈവിട്ട വിജയം തിരിച്ചു പിടിച്ച് മുംബൈ ഇന്ത്യന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പത്താം ഐ.പി.എല്ലിലെ ആദ്യ സൂപ്പര്‍ ഓവറില്‍ കൈവിട്ട വിജയം തിരിച്ചു പിടിച്ച് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 12 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഗുജറാത്തിനു സാധിക്കാതെ പോവുകയായിരുന്നു. ബുംറയുടെ ബൗളിംഗ് മികവാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

ഗുജറാത്തിനു വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് ഫോക്‌നറായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥീവ് പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ അനായാസ വിജയം നേടാന്‍ മുംബൈ ഇന്ത്യന്‍നസിനു സാധിക്കുമായിരുന്നു. എന്നാല്‍ അവസാന പന്തില്‍ ഒരു റണ്‍സകലെ വിജയമെത്തി നില്‍ക്കെ മലിംഗ പുറത്തായതാണ് മത്സരഫലമറിയാന്‍ സൂപ്പര്‍ ഓവറിലേക്ക് കാത്തിരിക്കേണ്ടി വന്നത്. 70 എടുത്തു പുറത്തായ പട്ടേല്‍ തന്റെ ഒമ്പതാം അര്‍ധ സെഞ്ച്വറിയാണ് ഇന്നു കുറിച്ചത്.

മൂന്ന് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും ലസിത് മലിംഗയുമാണ് ഗുജറാത്തിനെ താരതമ്യേനെ ചെറിയ സ്‌കോറില്‍ ഒതുക്കിയതെന്നും പറയാം. 153-9 എന്ന നിലയില്‍ ഗുജറാത്തിനെ മുംബൈ ബൗളര്‍മാര്‍ തളച്ചിടുകയായിരുന്നു.


Also Read: ഐ.എസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം; കൊല്ലപ്പെട്ടത് കാസര്‍ഗോഡ് സ്വദേശി


അതേസമയം, ഐ.പി.എല്ലിലെ മറ്റൊരു മത്സരത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലെ ഓഫ് കാണാതെ പുറത്തായി. ഇതോടെ പ്ലെ ഓഫിലെത്താതെ പോകുന്ന ഈ സീസണിലെ ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ്.

We use cookies to give you the best possible experience. Learn more