ഐ.പി.എല്‍ താരലേലത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കിയ സൂപ്പര്‍ താരത്തെ പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. 26.75 കോടി രൂപയാണ് പഞ്ചാബ് കിങ്‌സ് അയ്യര്‍ക്കായി ചെലവഴിച്ചത്.
പത്ത് കോടി വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അയ്യര്‍ക്കായി ബിഡ് ചെയ്‌തെങ്കിലും ശേഷം വിട്ടുകളയുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര നേട്ടവും പിറവിയെടുത്തിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക എന്ന നേട്ടമാണ് അയ്യര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെലവഴിച്ച 24.75 കോടിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്‍ താര ലേലത്തില്‍ 20 കോടിയിലധികം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമാണ് അയ്യര്‍ സ്വന്തമാക്കിയത്.
അയ്യരിന് പുറമെ ലേലത്തില്‍ അര്‍ഷ്ദീപ് സിങ്ങിനെയും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 18 കോടി രൂപയ്ക്കാണ് പഞ്ചാബ് തങ്ങളുടെ വിശ്വസ്ത താരത്തെ സ്വന്തമാക്കിയത്. ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിച്ചാണ് പഞ്ചാബ് സിങ്ങിനെ വിടാതെ ഒപ്പം കൂട്ടിയത്.
കഗിസോ റബാദ – 10.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
ജോസ് ബട്‌ലര്‍ – 15.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്
Content Highlight: IPL Mega Auction, Shreyas Iyer Created History