ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിന്റെ ആദ്യ ദിനം അവസാനിച്ചു. 12 സെറ്റുകളിലെ താരങ്ങളാണ് ആദ്യ ദിനം ലേല നടപടികളുടെ ഭാഗമായത്. 72 താരങ്ങള്‍ ആദ്യ ദിനം വിവിധ ടീമുകളുടെ ഭാഗമായപ്പോള്‍ 12 താരങ്ങളെ വാങ്ങാന്‍ ആളില്ലാതായി.
ലേലത്തില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് റിഷബ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. 27 കോടിയാണ് ലഖ്‌നൗ പന്തിനായി വാരിയെറിഞ്ഞത്. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ ശ്രേയസ് അയ്യരും 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരും ലേലത്തില്‍ നേട്ടമുണ്ടാക്കി.
സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും അണ്‍സോള്‍ഡായതും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുഹമ്മദ് സിറാജിനെ ആര്‍.ടി.എമ്മിലൂടെ പോലും സ്വന്തമാക്കാതിരുന്നതും ആദ്യ ദിനത്തിലെ ഷോക്കിങ് സര്‍പ്രൈസുകളായിരുന്നു.
ഐ.പി.എല്‍ 2024ന് മുന്നോടിയായി നടന്ന മിനി ലേലത്തില്‍ കോടികള്‍ കൊയ്ത സമീര്‍ റിസ്വിയും കുമാര്‍ കുശാഗ്രയും അടക്കമുള്ള പല താരങ്ങള്‍ക്കും താരതമ്യേന ചെറിയ തുക കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ലേല നടപടികളുടെ തുടക്കത്തില്‍ ആക്ടീവ് അല്ലാതിരുന്ന രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വാശിയേറിയ കൊടുക്കല്‍ വാങ്ങലുകളും പത്ത് വര്‍ഷത്തിന് ശേഷം ആര്‍. അശ്വിന്‍ വീണ്ടും ചെപ്പോക്കിന്റെ മണ്ണിലെത്തിയതും ആദ്യ ദിനത്തെ പ്രധാന കാഴ്ചകളായിരുന്നു.
മെഗാ താരലേലത്തിന്റെ ആദ്യ ദിനം ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളെയും ശേഷിക്കുന്ന തുകയും പരിശോധിക്കാം.
(താരം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)
1. നൂര്‍ അഹമ്മദ് – 2 കോടി – 10 കോടി
2. ആര്‍. അശ്വിന്‍ – 2 കോടി – 9.75 കോടി
3. ഡെവോണ്‍ കോണ്‍വേ – 2 കോടി – 6.25 കോടി
4. സയ്യിദ് ഖലീല്‍ അഹമ്മദ് – 2 കോടി – 4.8 കോടി
5. രചിന്‍ രവീന്ദ്ര – 1.5 കോടി – 4 കോടി (ആര്‍.ടി.എം)
6. രാഹുല്‍ ത്രിപാഠി – 75 ലക്ഷം – 3.40 കോടി
7. വിജയ് ശങ്കര്‍ – 30 ലക്ഷം – 1.2 കോടി
8. റോബന്‍ മിന്‍സ് – 30 ലക്ഷം – 65 ലക്ഷം
1. കെ.എല്‍. രാഹുല്‍ – 2 കോടി – 14 കോടി
2. മിച്ചല്‍ സ്റ്റാര്‍ക് – 2 കോടി – 11.75 കോടി
3. ടി. നടരാജന്‍ – 2 കോടി – 10.75 കോടി
4. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – 2 കോടി – 9 കോടി (ആര്‍.ടി.എം)
5. ഹാരി ബ്രൂക്ക് – 2 കോടി – 6.25 കോടി
6. അശുതോഷ് ശര്‍മ – 30 ലക്ഷം – 3.8 കോടി
7. മോഹിത് ശര്‍മ – 50 ലക്ഷം – 2.2 കോടി
8. സമീര്‍ റിസ്വി – 30 ലക്ഷം – 95 ലക്ഷം
9. കരുണ്‍ നായര്‍ – 30 ലക്ഷം – 50 ലക്ഷം
1. ജോസ് ബട്‌ലര്‍ – 2 കോടി – 15.75 കോടി
2. മുഹമ്മദ് സിറാജ് – 2 കോടി – 12.25 കോടി
3. കഗീസോ റബാദ – 2 കോടി – 10.75 കോടി
4. പ്രസിദ്ധ് കൃഷ്ണ – 2 കോടി – 9.5 കോടി
5. മഹിപാല്‍ ലോംറോര്‍ – 50 ലക്ഷം – 1.7 കോടി
6. കുമാര്‍ കുശാഗ്ര – 30 ലക്ഷം – 65 ലക്ഷം
7. നിഷാന്ത് സിന്ധു – 30 ലക്ഷം – 30 ലക്ഷം
8. അനുജ് റാവത്ത് – 30 ലക്ഷം – 30 ലക്ഷം
9. മാനവ് സുതര്‍ – 30 ലക്ഷം – 30 ലക്ഷം
1. വെങ്കിടേഷ് അയ്യര്‍ – 2 കോടി – 23..75 കോടി
2. ആന്‌റിക് നോര്‍ക്യ – 2 കോടി – 6.50 കോടി
3. ക്വിന്റണ്‍ ഡി കോക്ക് – 2 കോടി – 3.60 കോടി
4. ആംഗ്രിഷ് രഘുവംശി – 30 ലക്ഷം – 3 കോടി
5. റഹ്‌മാനുള്ള ഗുര്‍ബാസ് – 2 കോടി – 2 കോടി
6. വൈഭവ് അറോറ – 30 ലക്ഷം – 1.8 കോടി
7. മായങ്ക് മാര്‍ക്കണ്ഡേ – 30 ലക്ഷം – 30 ലക്ഷം
1. റിഷബ് പന്ത് – 2 കോടി – 27 കോടി
2. ആവേശ് ഖാന്‍ – 2 കോടി – 9.75 കോടി
3. ഡേവിഡ് മില്ലര്‍ – 1.5 കോടി – 7.5 കോടി
4. അബ്ദുള്‍ സമദ് – 30 ലക്ഷം – 4.20 കോടി
5. മിച്ചല്‍ മാര്‍ഷ് – 2 കോടി – 3.4 കോടി
6. ഏയ്ഡന്‍ മര്‍ക്രം – 2 കോടി – 2 കോടി
7. ആര്യന്‍ ജുയാല്‍ – 30 ലക്ഷം – 30 ലക്ഷം
1. ട്രെന്റ് ബോള്‍ട്ട് – 2 കോടി – 12.5 കോടി
2. നമന്‍ ധിര്‍ – 30 ലക്ഷം – 5.25 കോടി (ആര്‍.ടി.എം)
3. റോബന്‍ മിന്‍സ് – 30 ലക്ഷം – 65 ലക്ഷം
4. കരണ്‍ ശര്‍മ – 50 ലക്ഷം – 50 ലക്ഷം
1. ശ്രേയസ് അയ്യര്‍ – 2 കോടി – 26.75 കോടി
2. യൂസ്വേന്ദ്ര ചഹല്‍ – 2 കോടി – 18 കോടി
3. അര്‍ഷ്ദീപ് സിങ് – 2 കോടി – 18 കോടി (ആര്‍.ടി.എം)
4. മാര്‍കസ് സ്റ്റോയ്നിസ് – 2 കോടി – 11 കോടി
5. ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2 കോടി – 4.20 കോടി
6. നേഹല്‍ വധേര – 30 ലക്ഷം – 4.20 കോടി
7. വൈശാഖ് വിജയ്കുമാര്‍ – 30 ലക്ഷം – 1.8 കോടി
8. യാഷ് താക്കൂര്‍ – 30 ലക്ഷം – 1.6 കോടി
9. ഹര്‍പ്രീത് ബ്രാര്‍ – 30 ലക്ഷം – 1.2 കോടി
10. വിഷ്ണു വിനോദ് – 30 ലക്ഷം – 95 ലക്ഷം
1. ജോഫ്രാ ആര്‍ച്ചര്‍ – 2 കോടി – 12.5 കോടി
2. വാനിന്ദു ഹസരങ്ക – 2 കോടി – 5.25 കോടി
3. മഹീഷ് തീക്ഷണ – 2 കോടി – 4.4 കോടി
4. ആകാശ് മധ്വാള്‍ – 30 ലക്ഷം – 1.2 കോടി
5. കുമാര്‍ കാര്‍ത്തികേയ – 30 ലക്ഷം – 30 ലക്ഷം
1. ജോഷ് ഹെയ്‌സല്‍വുഡ് – 2 കോടി – 12.5 കോടി
2. ഫില്‍ സോള്‍ട്ട് – 2 കോടി – 11.5 കോടി
3. ജിതേഷ് ശര്‍മ – 1 കോടി – 11 കോടി
4. ലിയാം ലിവിങ്സ്റ്റണ്‍ – 2 കോടി – 8.75 കോടി
5. റാസിഖ് ദാര്‍ – 30 – 6 കോടി
6. സുയാഷ് ശര്‍മ – 30 ലക്ഷം – 2.6 കോടി
1. ഇഷാന്‍ കിഷന്‍ – 2 കോടി – 11.25 കോടി
2. മുഹമ്മദ് ഷമി – 2 കോടി – 10 കോടി
3. ഹര്‍ഷല്‍ പട്ടേല്‍ – 2 കോടി – 8 കോടി
4. രാഹുല്‍ ചഹര്‍ – 1 കോടി – 3.2 കോടി
5. അഭിനവ് മനോഹര്‍ – 30 ലക്ഷം – 3.2 കോടി
6. ആദം സാംപ – 2 കോടി – 2.40 കോടി
7. സിമര്‍ജീത് സിങ് – 30 ലക്ഷം – 1.5 കോടി
8. അഥര്‍വ തായ്‌ദെ – 30 ലക്ഷം – 30 ലക്ഷം
(താരം – അടിസ്ഥാന വില)
1. ദേവ്ദത്ത് പടിക്കല്‍ – 2 കോടി
2. ഡേവിഡ് വാര്‍ണര്‍ – 2 കോടി
3. ജോണി ബെയര്‍സ്റ്റോ – 2 കോടി
4. വഖാര്‍ സലിംഖില്‍ – 75 ലക്ഷം
5. അന്‍മോല്‍പ്രീത് സിങ് – 30 ലക്ഷം
6. യാഷ് ധുള്‍ – 30 ലക്ഷം
7. ഉത്കര്‍ഷ് സിങ് – 30 ലക്ഷം
8. ഉപേന്ദ്ര യാദവ് – 30 ലക്ഷം
9. ലവ്‌നീത് സിസോദിയ – 30 ലക്ഷം
10. കാര്‍ത്തിക് ത്യാഗി – 40 ലക്ഷം
11. പിയൂഷ് ചൗള – 50 ലക്ഷം
12. ശ്രേയസ് ഗോപാല്‍ – 30 ലക്ഷം
Content highlight: IPL Mega Auction 2025: Day 1 updates