[share]
[]കൊച്ചി: ഐ.പി.എല്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ സാധ്യത. രണ്ടാം ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് നടത്തിയേക്കുമെന്നാണ് സൂചന.
ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചെന്നൈയില്‍ ചേരുന്ന ഗവേണിങ് ബോഡി യോഗത്തിലുണ്ടാവും.
മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താനുള്ള സന്നദ്ധതയറിയിച്ചുകൊണ്ട് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയ്ക്ക് കത്ത് കൈമാറിയിട്ടുണ്ട്.
മെയ് 4നും 16നും ഇടയിലുള്ള രണ്ട് മത്സരങ്ങളായിരിക്കും കൊച്ചിയില്‍ നടത്തുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തീര്‍ന്ന് ഫലം കാത്തിരിക്കുന്ന സമയമായതിനാല്‍ ഈ തീയതികളില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തിരക്കുകളുണ്ടാവില്ല. ഇതാണ് മത്സരങ്ങള്‍ കേരളത്തില്‍ വച്ച് നടത്താന്‍ സംഘാടക സമിതിയില്‍ തീരുമാനമുണ്ടാവാന്‍ കാരണം.
നേരത്തേ ഐ.പി.എല്‍ മത്സരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മത്സരങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് മുമ്പ് നിശ്ചയിച്ചിരുന്ന വേദികള്‍ മാറ്റി കേരളത്തില്‍ നടത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.