ഐ.പി.എല്‍ ആവേശത്തിലാറാടി നില്‍ക്കുന്ന ആരാധകര്‍ക്ക് സന്തോഷമുണര്‍ത്തുന്ന പുതിയ വാര്‍ത്തയുമായി ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ സ്വന്തം ഫ്രാഞ്ചൈസി ലീഗായ ഐ.പി.എല്ലിനെ പുകഴ്ത്തിയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ക്രിക്കറ്റ് ലോകത്തെ ക്ലാസിക് റൈവല്‍റിയായ ആഷസിനെക്കാളും, ആവേശം തുളുമ്പുന്ന ടൂര്‍ണമെന്റ് എന്നതിന്റെ ടെക്സ്റ്റ്ബുക്ക് ഡെഫനിഷനായ ബിഗ് ബാഷ് ലീഗിനെക്കാളും മികച്ച ടൂര്‍ണമെന്റ് ഐ.പി.എല്‍ ആണെന്നാണ് താരം പറയുന്നത്. മറ്റൊരു ലീഗോ ടൂര്‍ണമെന്റോ ഐ.പി.എല്ലിന് മുമ്പില്‍ ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു.
‘ആഷസും മറ്റ് പരമ്പരകളും ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റ് ഒരു അത്ഭുതമായി തോന്നാം. മറ്റ് പല വലിയ ടൂര്‍ണമെന്റുകളും അങ്ങനെ തന്നെ.
എന്നാല്‍, എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ഐ.പി.എല്‍ ആണ് എല്ലാത്തിലും വലുതെന്ന്. ഐ.പി.എല്‍ തന്നെയാണ് ലോകത്തിലെ നമ്പര്‍ വണ്‍ ടൂര്‍ണമെന്റും,’ ഡിവില്ലിയേഴ്‌സ് തന്റെ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ നിന്നും ഒരുപാട് പഠിക്കാന്‍ സാധിക്കുമെന്നും പ്രഗത്ഭരായ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് ഉപയോഗിക്കാനുള്ള വേദിയാണ് ഐ.പി.എല്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഐ.പി.എല്‍ 15ാം സീസണിന്റെ മെഗാലേലം അടുത്ത ആഴ്ച നടക്കും. ഫെബ്രുവരി 13, 14 തിയ്യതികളിലായാണ് മെഗാലേലം നടക്കുന്നത്.
മെഗാലേലത്തിനുള്ള 590 പേരുടെ പട്ടിക ബി.സി.സി.ഐ നേരത്തെ പുറത്തു വിട്ടിരുന്നു. 10 ടീമുകളാണ് ഇന്ത്യയിലെ മോസ്റ്റ് പ്രസ്റ്റീജ്യസ് ക്രിക്കറ്റ് കിരീടത്തിനായി കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്.
ഏപ്രില്‍ രണ്ടിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ജൂണ്‍ മൂന്നിനാണ് കലാശപ്പോരാട്ടം.
Content Highlight: IPL is better than Ashes and any other cricket tournament in the world – AB de Villiers