ചെന്നൈ: ഐ.പി.എല്ലില്‍ ഇന്ന് രണ്ട് വിദേശ നായകര്‍ തമ്മിലുള്ള പോരാട്ടം. 14ാം സീസണിലെ മൂന്നാം അങ്കത്തില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസസ് ഹൈദരാബാദ്, ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗലിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും. വൈകീട്ട് 7:30ന് ചെന്നൈ എം.എ ചിതംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ഇതുവരെ 19 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 കളിയില്‍ കൊല്‍ക്കത്തക്കൊപ്പവും ഏഴ് കളികളില്‍ ഹെദരാബാദിനൊപ്പവുമായിരുന്നു വിജയം. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു.
2013ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ടീമാണ് 2016ല്‍ ചാമ്പ്യന്‍മാരായ സണ്‍റൈസസ് ഹൈദരാബാദ്. എന്നാല്‍ 2012, 2014 സീസണുകളില്‍ കിരീടം നേടിയ കൊല്‍ക്കത്ത കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അത്ര നല്ല ഫോമിലല്ല . കഴിഞ്ഞ രണ്ട് സീസണു കളിലും പ്രാഥമിക ഘട്ടം പോലും കടക്കാന്‍ കൊല്‍ക്കത്തക്ക് സാധിച്ചിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: IPL Hyderabad Kolkata match