| Friday, 15th October 2021, 9:40 pm

ഫൈനലില്‍ അടിച്ച് തകര്‍ത്ത് ചെന്നൈ; കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 193

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഐ.പി.എല്‍ കിരീടപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 190ന് മുകളില്‍ റണ്‍സാണ് അടിച്ചുകൂട്ടിയത്.  193 ആണ് കൊല്‍ക്കത്തയുടെ വിജയലക്ഷ്യം.

ഫാഫ് ഡുപ്ലെസി(86), മോയിന്‍ അലി(37), ഋതുരാജ് (32), റോബിന്‍ ഉത്തപ്പ(31) എന്നിവരുടെ മികച്ച പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഈ ഐ.പി.എല്ലില്‍ മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഋതുരാജ് ഗെയ്ക്വാദ് ഉറപ്പിച്ചു. രണ്ടുറണ്‍സിനാണ് സഹതാരം ഫാഫ് ഡുപ്ലിസിയെ മറികടന്നത്.

ഓറഞ്ച് ക്യാപ് നേടുന്ന പ്രായം കുറഞ്ഞ താരമായി ഋതുരാജ്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ടുവിക്കറ്റ് നടി.

നേരത്തെ കിരീടപ്പോരില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്തയും ചെന്നൈയും ഫൈനലിനിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: IPL FINAL, Chennai Super Kings To 192/3 vs Kolkata Knight Riders

We use cookies to give you the best possible experience. Learn more