[share]
[] ബാഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏഴാം സീസണ്‍ താര ലേലത്തില്‍ യുവരാജ് സിങ് താരരാജവായി. 14 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരാണ് യുവരാജിനെ സ്വന്തമാക്കിയത്. 2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായായിരുന്നു യുവിയുടെ ഐ.പി.എല്‍ പ്രവേശനം.
ഈ സീസണിലെ ഇതുവരെയുള്ള ലേലത്തില്‍ യുവരാജിനാണ് ഏറ്റവുമധികം തുക ലഭിച്ചിരിക്കുന്നത്.
12.5 കോടി രൂപയ്ക്ക് ദിനേശ് കാര്‍ത്തിക്കിനെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. 3.25 കോടി രൂപയ്ക്ക് വീരേന്ദര്‍ സേവാഗിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. മോശം ഫോമിനെ തുടര്‍ന്ന് സേവാഗിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഓപ്പണര്‍ മുരളി വിജയിനെ അഞ്ച് കോടി രൂപയ്ക്ക് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നേടിയപ്പോള്‍ കെവിന്‍ പീറ്റേഴ്‌സണെ ഒന്‍പത് കോടി രൂപയ്ക്ക് ദല്‍ഹി നിലനിര്‍ത്തി.
ഡേവിഡ് വാര്‍ണറെയും(5.5 കോടി) ഡാരന്‍ സമിയെയും (3.5 കോടി) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മിച്ചല്‍ ജോണ്‍സണിനെയും(6.5 കോടി) ജോര്‍ജ് ബെയ്‌ലിനെയും(3.2 കോടി) കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടി. ജാക്ക് കാലിസിനെ (5.5 കോടി) കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി.
ബ്രണ്ടന്‍ മക്കലത്തെ (3.2 കോടി) ചെന്നൈ സൂപ്പര്‍ കിങ്‌സും മൈക്കള്‍ ഹസിയെ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.
ഇന്ത്യന്‍ രൂപയെ അടിസ്ഥാനമാക്കി നടക്കുന്ന ആദ്യ ലേലമാണിത്.
ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേള ജയവര്‍ധനയെ ആദ്യ റൗണ്ടില്‍ ആരും ലേലത്തില്‍ എടുക്കാന്‍ തയാറായില്ല. നാളെയും താരേലലം തുടരും.