| Tuesday, 19th December 2023, 6:02 pm

എന്റമ്മോ... ഈ മുംബൈ എന്ത് ഭാവിച്ചാ? തീയുണ്ട ഫാക്ടറിയായി ടീം ദില്‍ സേ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ താരലേലത്തില്‍ നേട്ടമുണ്ടാക്കി മുംബൈ ഇന്ത്യന്‍സ്. തകര്‍പ്പന്‍ പേസര്‍മാരെ ടീമിലെത്തിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇതിനോടകം സ്‌റ്റേബിളായ തങ്ങളുടെ സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കിയത്.

ശ്രീലങ്കന്‍ സൂപ്പര്‍ താരം ദില്‍ഷന്‍ മധുശങ്കയും സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ജെറാള്‍ഡ് കോട്‌സിയുമാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പിക്കുകള്‍. ഓരോ ടീമിന്റെയും ലോകകപ്പ് ഹീറോകളെ തന്നെ ടീമിലെത്തിച്ചാണ് മുംബൈ കരുത്ത് കാട്ടിയത്. 4.6 കോടി രൂപക്ക് മധുശങ്കയെ മുംബൈ സ്വന്തമാക്കിയപ്പോള്‍ അഞ്ച് കോടിക്കാണ് കോട്‌സിയെ ദില്‍ സേ ആര്‍മി സ്വന്തമാക്കി.

ലോകകപ്പില്‍ ശ്രീലങ്കക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് ദില്‍ഷന്‍ മധുശങ്ക. ഒമ്പത് മത്സരത്തിൽ നിന്നും 21 വിക്കറ്റ് വീഴ്ത്തിയാണ് മധുശങ്ക ടീമിന് കരുത്തായത്. ലോകകപ്പില്‍ കാര്യമായ നേട്ടമുണ്ടക്കാന്‍ സാധിക്കാതെ പോയെങ്കിലും താരത്തിന്റെ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

സമാനമായി പ്രോട്ടിയാസിന് വേണ്ടി 2023 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് കോട്‌സി. എട്ട് മത്സരത്തില്‍ നിന്നും 20 വിക്കറ്റാണ് സൗത്ത് ആഫ്രിക്കന്‍ യുവതാരത്തിന്റെ സമ്പാദ്യം.

ഇരുവരുമെത്തിയതോടെ മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളിങ് യൂണിറ്റ് പതിന്‍മടങ്ങ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ആറ് താരങ്ങളാണ് സ്‌ക്വാഡിലുള്ളത്.

ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ദില്‍ഷന്‍ മധുശങ്ക, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ആകാശ് മധ്വാള്‍ എന്നിവര്‍ക്ക് പുറമെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ടീമിലെത്തിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഉള്‍ക്കൊള്ളുന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ പേസ് നിര.

ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന താരങ്ങള്‍

റോവ്മന്‍ പവല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.4 കോടി

ഹാരി ബ്രൂക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 കോടി

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 6.8 കോടി

വാനിന്ദു ഹസരങ്ക – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.50 കോടി

രചിന്‍ രവീന്ദ്ര – ചെന്നൈ സൂപ്പര്‍ കിങ്സ് – 1.8 കോടി

ഷര്‍ദുല്‍ താക്കൂര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 4 കോടി

ജെറാള്‍ഡ് കോട്സി – മുംബൈ ഇന്ത്യന്‍സ് – 5 കോടി

ഹര്‍ഷല്‍ പട്ടേല്‍ – പഞ്ചാബ് കിങ്സ് – 11.75 കോടി

ഡാരില്‍ മിച്ചല്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 14 കോടി

ട്രിസ്റ്റണ്‍ സ്റ്റബ്സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 50 ലക്ഷം

കെ.എസ്. ഭരത് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

ചേതന്‍ സക്കറിയ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

അല്‍സാരി ജോസഫ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 11.50 കോടി

ഉമേഷ് യാദവ് – ഗുജറാത്ത് ടൈറ്റന്‍സ് – 5.80 കോടി

ശിവം മാവി – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6.40 കോടി

ജയ്ദേവ് ഉനദ്കട് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.6 കോടി

പാറ്റ് കമ്മിന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 20.50 കോടി

മിച്ചല്‍ സ്റ്റാര്‍ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 24.75 കോടി

ദില്‍ഷന്‍ മധുശങ്ക – മുംബൈ ഇന്ത്യന്‍സ് – 4.6 കോടി

ഷാരൂഖ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 7.40 കോടി

ആര്‍ഷിന്‍ കുല്‍ക്കര്‍ണി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 20 ലക്ഷം

സമീര്‍ റിസ്വി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 8.40 കോടി

ശുഭം ദുബെ – രാജസ്ഥാന്‍ റോയല്‍സ് – 5.80 കോടി

Content highlight: IPL Auction 2024, Mumbai Indians picks Gerald Coetzee and Dilshan Madhushanka

We use cookies to give you the best possible experience. Learn more