| Tuesday, 19th December 2023, 4:59 pm

2023ല്‍ ആര്‍ക്കും വേണ്ടാത്തവന് 2024ല്‍ പൊന്നുംവില; ഐ.പി.എല്ലിലെ കുട്ടി ന്യൂസിലാന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

2024 താരലേലത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. 14 കോടി രൂപക്കാണ് കിവീസിന്റെ സ്റ്റാര്‍ ബാറ്ററെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഒരു ടീം പോലും സ്വന്തമാക്കാതെ അണ്‍സോള്‍ഡായ മിച്ചലിനായി ഈ വര്‍ഷം ടീമുകള്‍ മത്സരിച്ചു. ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14 കോടി രൂപക്ക് ലേലമുറപ്പിക്കുകയായിരുന്നു.

ഇതിന് പുറമെ സൂപ്പര്‍ താരം രചിന്‍ രവീന്ദ്രയെയും ചെന്നൈ സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന രചിനെ 1.80 കോടി രൂപക്കാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ കുതിപ്പിന് കാരണക്കാരായവരില്‍ പ്രധാനികളെ തന്നെ ടീമിലെത്തിച്ചതോടെ ആരാധകരും ഇരട്ടി ഹാപ്പിയാണ്.

മിച്ചലും രചിനുമെത്തിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി ന്യൂസിലാന്‍ഡായി മാറിയിരിക്കുകയാണ്. നാല് ബ്ലാക് ക്യാപ്‌സ് താരങ്ങളാണ് ഇതോടെ ചെന്നൈയുടെ ഭാഗമാകുന്നത്. മിച്ചലിനും രചിനും പുറമെ ഡെവോണ്‍ കോണ്‍വേ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരും ധോണിപ്പടയുടെ ഭാഗമാണ്.

ഷര്‍ദുല്‍ താക്കൂറാണ് ചെന്നൈ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ മറ്റൊരു പ്രധാന താരം. നാല് കോടി രൂപക്കാണ് ലോര്‍ഡ് താക്കൂര്‍ ചെന്നൈയിലെത്തിയത്.

ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന താരങ്ങള്‍

റോവ്മന്‍ പവല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.4 കോടി

ഹാരി ബ്രൂക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 കോടി

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 6.8 കോടി

വാനിന്ദു ഹസരങ്ക – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.50 കോടി

രചിന്‍ രവീന്ദ്ര – ചെന്നൈ സൂപ്പര്‍ കിങ്സ് – 1.8 കോടി

ഷര്‍ദുല്‍ താക്കൂര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 4 കോടി

ജെറാള്‍ഡ് കോട്സി – മുംബൈ ഇന്ത്യന്‍സ് – 5 കോടി

ഹര്‍ഷല്‍ പട്ടേല്‍ – പഞ്ചാബ് കിങ്സ് – 11.75 കോടി

ഡാരില്‍ മിച്ചല്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 14 കോടി

ട്രിസ്റ്റണ്‍ സ്റ്റബ്സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 50 ലക്ഷം

കെ.എസ്. ഭരത് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

ചേതന്‍ സക്കറിയ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

അല്‍സാരി ജോസഫ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 11.50 കോടി

ഉമേഷ് യാദവ് – ഗുജറാത്ത് ടൈറ്റന്‍സ് – 5.80 കോടി

ശിവം മാവി – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6.40 കോടി

ജയ്ദേവ് ഉനദ്കട് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.6 കോടി

പാറ്റ് കമ്മിന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 20.50 കോടി

മിച്ചല്‍ സ്റ്റാര്‍ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 24.75 കോടി

ദില്‍ഷന്‍ മധുശങ്ക – മുംബൈ ഇന്ത്യന്‍സ് – 4.6 കോടി

Content highlight: IPL Auction 2024, Chennai Super Kings picks Daryl Mitchell

We use cookies to give you the best possible experience. Learn more