ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഞ്ചാമത് സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഫൈനലില്‍ ഏത് ടീം മത്സരിക്കുമെന്ന് ഇന്നറിയാം. ഇന്നു നടക്കുന്ന രണ്ടാം ക്വാളിഫൈയിംഗ് റൗണ്ടില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
16 ലീഗ് മത്സരങ്ങളില്‍നിന്ന് 20 പോയിന്റോടെ ഒന്നാംസ്ഥാനക്കാരായ ഡെയര്‍ ഡെവിള്‍സ് ഒന്നാം യോഗ്യതാ റൗണ്ടില്‍ നൈറ്റ് റൈഡേഴ്‌സിനോടു തോറ്റിരുന്നു. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മുതലാണു മത്സരം.
ബുധനാഴ്ച നടന്ന മത്സരത്തില്‍ മുംബൈയെ 38 റണ്‍സിനാണ് സൂപ്പര്‍ കിംഗ്‌സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത മുംബൈ ടീമിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നായകന്‍ എം.എസ്. ധോണിയുടെ (20 പന്തില്‍ പുറത്താകാതെ 51) അര്‍ധ സെഞ്ചുറിയുടെ മികവിലാണു സൂപ്പര്‍ കിംഗ്‌സ് മികച്ച സ്‌കോര്‍ നേടിയത്.
തുടര്‍ച്ചയായി ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന സൂപ്പര്‍ കിംഗ്‌സിനെ തകര്‍ക്കാന്‍ ഡെയര്‍ ഡെവിള്‍സിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. നായകന്‍ വീരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍, മഹേള ജയവര്‍ധനെ, റോസ് ടെയ്‌ലര്‍, നമന്‍ ഓജ എന്നിവര്‍ അടങ്ങിയ ബാറ്റിംഗ് നിരയാണു ഡെയര്‍ ഡെവിള്‍സിന്റെ കരുത്ത്. മോര്‍ണി മോര്‍ക്കല്‍, ഉമേഷ് യാദവ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവരിലാണ് ബൗളിംഗ് കേന്ദ്രീകരിച്ചിരിക്കുന്നത്.
സൂപ്പര്‍ കിംഗ്‌സിനെക്കാള്‍ ഓവറോള്‍ പ്രകടനത്തില്‍ ഡെയര്‍ ഡെവിള്‍സാണു മുന്നില്‍. അഞ്ചാമത് സീസണില്‍ അഞ്ചു തവണ മാത്രമാണ് അവര്‍ തോറ്റത്. ഡെക്കാന്‍ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു. ഏഴു തവണയാണു സൂപ്പര്‍ കിംഗ്‌സ് സീസണില്‍ തോറ്റത്.
ടീം: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എം.എസ്. ധോണി (നായകന്‍), മൈക്ക് ഹസി, മുരളി വിജയ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ശ്രീകാന്ത് അനിരുദ്ധ, ഡ്വെയ്ന്‍ ബ്രാവോ, ആല്‍ബി മോര്‍ക്കല്‍, ആര്‍. അശ്വിന്‍, ബെന്‍ ഹില്‍ഫെന്‍ഹാസ്, ജകാതി, ഡഗ് ബോലിംഗര്‍, ഫാഫ് ഡു പ്ലെസിസ്, ജോര്‍ജ് ബെയ്‌ലി, സ്‌കോട്ട് സ്‌റ്റൈറിസ്, സുരജ് രണ്‍ദീവ്, അഭിനവ് മുകുന്ദ്, ജോഗീന്ദര്‍ ശര്‍മ, കെ. വാസുദേവദാസ്, എസ്. ബദരീനാഥ്, സുദീപ് ത്യാഗി, യോ മഹേഷ്, വൃധിമാന്‍ സാഹ.
ഡെയര്‍ ഡെവിള്‍സ് വീരേന്ദര്‍ സേവാഗ് (നായകന്‍), കെവിന്‍ പീറ്റേഴ്‌സണ്‍, മഹേള ജയവര്‍ധനെ, അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍, ഉമേഷ് യാദവ്, പുനീത് ബിഷ്ത്, നമന്‍ ഓജ, നദീം, വേണുഗോപാല്‍ റാവു, വികാശ് മിശ്ര, യോഗേഷ് നാഗര്‍, സാഫിര്‍ പട്ടേല്‍, സണ്ണി ഗുപ്ത, തേജസ്വിനി യാദവ്, ആവിഷ്‌കാര്‍ സാല്‍വി, കുല്‍ദീപ് റാവല്‍, മന്‍പ്രീത് ജുയെന്‍ജ, പവന്‍ നേഗി, പ്രശാന്ത് നായിക്, ആരണ്‍ ഫിഞ്ച്, ആന്ദ്രെ റസല്‍, ഡഗ് ബോലിംഗര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഗുലാം ബോഡി, മോര്‍ണി മോര്‍ക്കല്‍, വാന്‍ഡര്‍ മെര്‍വ്.