വിശാഖപട്ടണം: ഐ.പി.എല്‍ മത്സരത്തിനിടെ അമ്പയര്‍മാരുമായി വാക്കേറ്റമുണ്ടാക്കിയ മുംബൈ ഇന്ത്യന്‍സ് താരം മുനാഫ് പട്ടേലിന് പിഴ. മാച്ച് ഫീയുടെ 25%മാണ് മുനാഫ് പട്ടേല്‍ പിഴയായി നല്‍കേണ്ടത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹര്‍ഭജന്‍ സിംഗിന് ഐ.പി.എല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന്
താക്കീത് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഡെക്കാന്‍ചാര്‍ജേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് സംഭവം. മത്‌സരത്തിനിടയ്ക്ക് അമ്പയറിംഗ് പിഴവ് ഇരു ടീമുകളും തമ്മിലുള്ള വാഗ്വാദത്തിന് വഴി വച്ചിരുന്നു. മത്‌സരത്തിന്റെ 13-ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുനാഫ് പട്ടേല്‍ എറിഞ്ഞ 13-ാം ഓവറിന്റെ മൂന്നാം പന്ത് ഡെക്കാന്‍ ക്യാപ്ടന്‍ സംഗകാരയെ കീഴ്‌പ്പെടുത്തി വിക്കറ്റില്‍കൊണ്ട ശേഷം വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പാഡില്‍ കൊണ്ട് വിക്കറ്റിളക്കി. കാര്‍ത്തിക്കിന്റെ പാഡില്‍ തട്ടിയശേഷമാണ് പന്ത് വിക്കറ്റില്‍ കൊണ്ടതെന്ന് കരുതി ഫീല്‍ഡ് അമ്പയര്‍മാരായ ചൗധരിയും കേ്‌ളാട്ടും സംഗകാര നോട്ട്ഔട്ടാണെന്ന് വിധിച്ചു. ഇത് മുംബയ് ഇന്ത്യന്‍സ് ക്യാപ്ടന്‍ ഹര്‍ഭജന്‍ സിംഗും മുനാഫ് പട്ടേലും അമ്പയര്‍മാരുമായി വാഗ്വാദത്തിന് വഴിവച്ചു. വാഗ്വാദം ഏറെ നേരം നീണ്ടിരുന്നു.
തീരുമാനത്തില്‍ സംശയമുണ്ടെങ്കില്‍ എന്ത് കൊണ്ട് മൂന്നാം അമ്പയറുടെ തീരുമാനത്തിന് വിടാതെ നോട്ടൗട്ട് വിളിച്ചുവെന്ന് ഇവര്‍ അമ്പയറോട് ചോദിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ ഇക്കാര്യം മൂന്നാം അമ്പയറുടെ തീരുമാനത്തിന് വിട്ടു. പിന്നീട് സംഗക്കാരയ്ക്ക് മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.
അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി കാണുന്നത് ഐ.പി.എല്‍ ആര്‍ട്ടിക്കിള്‍ 2.1.3 പ്രകാരം ചട്ടലംഘനമാണ്.
അതിനിടെ മുംബൈ ഇന്ത്യന്‍സിന്റെ സെക്കന്റ് ഓവറില്‍ ടി. സുമനെ പുറത്താക്കിയശേഷം പവലിയന്‍ നോക്കി ഗോഷ്ടി കാണിച്ചതിന് ഡെക്കാന്‍ ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നും വാണിംഗ് ലഭിച്ചിട്ടുണ്ട്.