ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായാണ് ബെംഗളൂരു സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും പരാജയപ്പെടുത്തിയാണ് ബെംഗളൂരു സീസണ്‍ തുടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം വിജയവും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയുമാണ് റോയല്‍ ചലഞ്ചേഴ്സിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കളത്തിലിറങ്ങുമ്പോള്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് വമ്പന്‍ നാഴികകല്ലിലേക്കെത്താനുള്ള അവസരവുമുണ്ട്. ടി-20യില്‍ 100 അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരമാണ് വിരാടിനെ കാത്തിരിക്കുന്നത്. നിലവില്‍ 98 അര്‍ധ സെഞ്ച്വറികളാണ് താരം നേടിയത്.
ഗുജറാത്തിനെതിരെ ഇന്ന് കളത്തിലിറങ്ങി ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ ഈ റെക്കോഡ് നേട്ടത്തിന് ഒരു അര്‍ധ സെഞ്ച്വറി ദൂരം മാത്രമാണ് ഉള്ളത്. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് വിരാട് പ്രകടനത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്നതാരങ്ങളുടെ പട്ടികയില്‍ നിലവില്‍ വിരാട് രണ്ടാം സ്ഥാനത്താണ്. ഓസീസ് സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 108
വിരാട് കോഹ്‌ലി (ഇന്ത്യ) – 98
ബാബര്‍ അസം (പാകിസ്ഥാന്‍) – 90
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 88
നിലവില്‍ ഐ.പി.എല്ലില്‍ 246 ഇന്നിങ്‌സ് കളിച്ച വിരാട് 8094 റണ്‍സാണ് നേടിയത്. മാത്രമല്ല 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് നേടിയിട്ടുണ്ട്. എട്ട സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്.
Content Highlight: IPL 2025: Virat Kohli Need Two Half Centuries For Complete 100 Half Century