ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. വമ്പന്‍മാരുടെ മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിര ബാറ്റര്‍ വെങ്കിലേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടയത്.
ഹൈദരാബാദിനെതിരെ തുടര്‍ച്ചയായ മൂന്നാം തവണയാണ് താരം അര്‍ധ സെഞ്വറി നേടുന്നത്. 2024 ഐ.പി.എല്ലിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകാതെ 51 റണ്‍സും ഫൈനലില്‍ പുറത്താകാതെ 52 റണ്‍സും ഇപ്പോള്‍ 60 റണ്‍സും നേടി വെങ്കി തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനേയടക്കം പറത്തിയടിച്ചണ് താരം മിന്നിയത്.
താരത്തിന് പുറമെ യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്‌സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സും നേടിയാണ് പുറത്തായത്.
ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്‍ന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സ്വന്തം തട്ടകമായ ഇഡന്‍ ഗാര്‍ഡന്‍സില്‍ വമ്പന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ 14 ആയിരിക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സീഷന്‍ അന്‍സാരിയുടെ കയ്യിലെത്തി പുറത്താകുകയായിരുന്നു.
ആറ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്. മത്സരത്തില്‍ ഏറെ വൈകാതെ ഓപ്പണര്‍ സുനില്‍ നരേയ്‌നെ കീപ്പര്‍ ക്യാച്ചില്‍ പറഞ്ഞയച്ച് മുഹമ്മദ് ഷമിയും വിക്കറ്റ് വീഴ്ത്തി. സുനില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍ഡസായിരുന്നു നേടിയത്.
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരേയ്ന്‍, അജിക്യ രഹാനെ(ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, അംകൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിങ്
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), കാമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിങ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി
Content Highlight: IPL 2025: Venkatesh Iyer And Angkrish Raghuvanshi Great Performance Against SRH