ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. വമ്പന്‍നാരുടെ മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അപകടകാരിയായ ട്രാവിസ് ഹെഡ്ഡിനെ പര്‍ഷിത് റാണയുടെ കയ്യിലെത്തിച്ച് വൈഭവ് ഇംപാക്ട് ആയി ഇറങ്ങിയ വൈഭവ് അറോറ എതിരാളികളുടെ ആദ്യ ചോര വീഴ്ത്തി.
വെറും നാല് റണ്‍സ് നേടിയാണ് താരം പുറത്തായത്. ശേഷം രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മയെ രണ്ട് റണ്‍സിന് പുറത്താക്കി റാണയും തിളങ്ങി. വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ ഇഷാന്‍ കിഷനെ രണ്ട് റണ്‍സിന് പുറത്താക്കി വൈഭവ് രണ്ടാം വിക്കറ്റും നേടി. പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.
മാത്രമല്ല ഇതോടെ ഒരു മോശം റെക്കോഡും ഹൈദരാബാദിന്റെ തലയില്‍ വീണിരിക്കുകയാണ്. പവര്‍പ്ലെയില്‍ ഹൈദരാബാദിന്റെ ഏറ്റവും മോശം ടീം ടോട്ടലായി മാറിയിരിക്കുകയാണ് ഈ ടോട്ടല്‍.
33/3 – കൊല്‍ക്കത്ത – 2025
37/2 – രാജസ്ഥാന്‍ – 2024
40/3 – കൊല്‍ക്കത്ത – 2024
നിലവില്‍ മത്സര 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 15 റണ്‍സുമായി ഹെന്റിച്ച് ക്ലാസനും 11 റണ്‍സുമായി കമ്മിന്‍സുമാണ് ക്രീസിലുള്ളത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിര ബാറ്റര്‍ വെങ്കിലേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. താരത്തിന് പറമെ യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്‌സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സും നേടിയാണ് പുറത്തായത്.
ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്‍ന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സ്വന്തം തട്ടകമായ ഇഡന്‍ ഗാര്‍ഡന്‍സില്‍ വമ്പന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ 14 ആയിരിക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സീഷന്‍ അന്‍സാരിയുടെ കയ്യിലെത്തി പുറത്താകുകയായിരുന്നു.
ആറ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്. മത്സരത്തില്‍ ഏറെ വൈകാതെ ഓപ്പണര്‍ സുനില്‍ നരേയ്‌നെ കീപ്പര്‍ ക്യാച്ചില്‍ പറഞ്ഞയച്ച് മുഹമ്മദ് ഷമിയും വിക്കറ്റ് വീഴ്ത്തി. സുനില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു നേടിയത്.
Content Highlight: IPL 2025: SRH in Unwanted Record Achievement Against KKR