|

സാക്ഷാല്‍ ധോണിയെയും വെട്ടി സഞ്ജു; എന്നാലും ഈ റെക്കോഡെന്താ ആരും അറിയാതെ പോയത്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ രാജസ്ഥാന് വേണ്ടി സീസണിലെ ആദ്യ വിജയം രേഖപ്പെടുത്താനും ക്യാപ്റ്റന്‍ പരാഗിന് സാധിച്ചു.

പരിക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു വിക്കറ്റ് കീപ്പര്‍ റോളിലായിരുന്നു ടീമില്‍ ഇറങ്ങിയത്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് സഞ്ജു 99 റണ്‍സാണ് നേടിയത്. അതില്‍ മൂന്ന് സിക്‌സറും താരം രേഖപ്പെടുത്തി. ഇതോടെ ഒരു കര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് നെയ്മായ സാക്ഷാല്‍ എം.എസ്. ധോണിയുടെ റെക്കോഡാണ് സഞ്ജു മറികടന്നത്.

ടി-20സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങുടെ ലിസസ്റ്റില്‍ ധോണിയെ മറികടക്കാനാണ് സഞ്ജുവിന് സാധിച്ചത്.

ടി-20സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്‌സ്, സിക്‌സര്‍

രോഹിത് ശര്‍മ – 437 – 529

വിരാട് കോഹ്‌ലി – 384 – 420

സൂര്യകുമാര്‍ യാദവ് – 285 – 347

സഞ്ജു സാംസണ്‍ – 285 – 342

എം.എസ്. ധോണി – 345 – 341

എന്നാല്‍ ഈ റെക്കോഡിനെല്ലാം പുറമെ രാജസ്ഥാന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയും വന്നിട്ടുണ്ട്. കൈവിരലിന് പരിക്ക് പറ്റി, ആദ്യത്തെ മൂന്ന് മത്സരങ്ങില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും വിക്കറ്റ് കീപ്പിങ് റോളില്‍ നിന്നും മാറി നിന്ന സഞ്ജു സാംസണ്‍ ഫുള്‍ ടൈം പ്ലെയറായി ടീമിലേക്ക് തിരിച്ചെത്താനിരിക്കുകയാണ്.

പരിക്ക് കാരണം ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ടീമിന് വേണ്ടി ബാറ്റിങ് റോളില്‍ മാത്രമായിരുന്നു സഞ്ജു ഇറങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ടീം ക്യാപ്റ്റനാക്കിയത് റിയാന്‍ പരാഗിനെയായിരുന്നു.

Content Highlight: IPL 2025: Sanju Samson Surpass MS Dhoni In T-20 Cricket