ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
സഞ്ജുവിന് പകരം യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങിയത്. ഇത്തവണ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സിനേക്കാള്‍ ഒരു പടി താഴെയാണ് രാജസ്ഥാന്‍ ഇലവന്‍. ശക്തരായ ബാറ്റര്‍മാരുടെ അഭാവം രാജസ്ഥാന് തിരിച്ചടിയായേക്കും.
മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് പരാഗ് രാജസ്ഥാനെ നയിക്കുക.
രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ സഞ്ജു ഇംപാക്ട് പ്ലെയറായാണ് ഇറങ്ങുന്നത്.
ശുഭം ദുബെയ്, യശസ്വി ജെയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ് പാണ്ഡെ, മഹീഷ് തീക്ഷണ, ഫസല്‍ ഹഖ് ഫറൂഖി, സന്ദീപ് ശര്‍മ
ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ ( വിക്കറ്റ് കീപ്പര്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി
Content Highlight: IPL 2025: RR VS SRH Match Update