|

മോശം ഫോം തുടര്‍ന്ന് സഞ്ജു; ബെംഗളൂരുവിനെതിരെയും നിരാശയോടെ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുത്തു.

ബാറ്റിങ്ങിറങ്ങിയ രാജസ്ഥാന്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. നിലവില്‍ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 83 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും റിയാന്‍ പരാഗുമാണ് ക്രീസിലുള്ളത്. ജെയ്സ്വാള്‍ 30 പന്തില്‍ 42 റണ്‍സടിച്ചാണ് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. പരാഗ് 14 പന്തില്‍ 25 റണ്‍സെടുത്തിട്ടുണ്ട്.

ക്യാപറ്റന്‍ സഞ്ജു സാംസണിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. 19 പന്തില്‍ 15 റണ്‍സെടുത്താണ് താരം പുറത്തായത്. ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ ജിതേഷ് ശര്‍മയുടെ സ്റ്റമ്പിങ്ങിലാണ് സഞ്ജു പുറത്തായത്.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് മോശം റെക്കോര്‍ഡാണുള്ളത്. ബെംഗളുരുവിനെതിരെ മോശം ശരാശരിയുള്ള നാലാമത്തെ താരമാണ് സഞ്ജു. 21.32 ശരാശരിയാണ് താരത്തിനുള്ളത്.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മോശം ശരാശരിയുള്ള ബാറ്റര്‍മാര്‍

(ശരാശരി – താരം എന്നീ ക്രമത്തില്‍)

18.15 – വൃദ്ധിമാന്‍ സാഹ

19.59 – ദിനേശ് കാര്‍ത്തിക്

19.83 – യൂസഫ് പത്താന്‍

21.32 – സഞ്ജു സാംസണ്‍*

23.69 – ഷെയ്ന്‍ വാട്‌സണ്‍

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, യഷ് ദയാല്‍

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷ്ണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ

Content Highlight: IPL 2025: RR vs RCB: Rajasthan Royals Skipper Sanju Samson Continuing his bad form in IPL

Latest Stories

Video Stories