ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്‌സിനെതിരെ 205 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 167 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ശരാശരി ടോട്ടല്‍.
നേരിട്ട 40ാം പന്തിലാണ് ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സീസണിലെ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടമാണിത്. ആദ്യ മൂന്ന് മത്സരത്തിലും മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് പഞ്ചാബിന്റെ ഹോം ഗ്രൗണ്ട് വേദിയായത്.
എന്നാല്‍ ജെയ്‌സ്വാളിന്റെ ഐ.പി.എല്‍ കരിയറില്‍ മറ്റൊരു രീതിയിലായിക്കും ഈ നേട്ടം ഓര്‍മിക്കപ്പെടുക. ഐ.പി.എല്ലില്‍ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറിയാണിത്.
(അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പന്തുകള്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
40 പന്തുകള്‍ – പഞ്ചാബ് കിങ്‌സ് – ചണ്ഡിഗഢ് – 2025*
39 പന്തുകള്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ – 2022
35 പന്തുകള്‍ – പഞ്ചാബ് കിങ്‌സ് – ധര്‍മശാല – 2023
34 പന്തുകള്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2023
ജെയ്‌സ്വാളിന് പുറമെ ക്യാപ്റ്റന്‍ സഞ്ജു സാംസണും റിയാന്‍ പരാഗും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരാഗ് 25 പന്തില്‍ പുറത്താകാതെ 43 റണ്‍സും സാംസണ്‍ 26 പന്തില്‍ 38 റണ്‍സും നേടി.
12 പന്തില്‍ 20 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറും അഞ്ച് പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ ധ്രുവ് ജുറെലും ഏഴ് പന്തില്‍ 12 റണ്‍സുമായി നിതീഷ് റാണയും സ്‌കോര്‍ 200 കടക്കുന്നതില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് 205 റണ്‍സ് സ്വന്തമാക്കി.
പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്ങും മാര്‍കോ യാന്‍സെനുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, യുദ്ധ്‌വീര്‍ സിങ്, സന്ദീപ് ശര്‍മ.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ശശാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്ജ്, മാര്‍കോ യാന്‍സെന്‍, ലോക്കീ ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2025: RR vs PBKS: Slowest fifty for Yashasvi Jaiswal in IPL