|

ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി; റെക്കോഡിടാന്‍ വന്ന കിങ് നാണംകെട്ട് പുറത്തായി!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ആണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മഴമൂലം ഏറെ വൈകിയ മത്സരം 14 ഓവറുകളായി ചുരുക്കിയിരിക്കുകയാണ്.

നിലവില്‍ നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് ആണ് ബെംഗളൂരുവിന് നേടാന്‍ സാധിച്ചത്. പഞ്ചാബിന്റെ ബൗളിങ് അറ്റാക്കില്‍ ബെംഗളൂരുവിന് ആദ്യം നഷ്ടമായത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ആണ് ആദ്യ ഓവറിലെ നാലാം പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ നാല് റണ്‍സ് ആണ് താരം നേടിയത്.

മൂന്നാം ഓവറില്‍ വിരാട് കോഹ്‌ലിയെയും പുറത്താക്കിക്കൊണ്ട് അര്‍ഷ്ദീപ് സ്‌ട്രൈക്ക് തുടരുന്നു. മൂന്നു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്. ഇതോടെ ഒരു റെക്കോഡ് നേട്ടം കുറിക്കാനുള്ള അവസരമാണ് വിരാടിന് നഷ്ടമായത്.

മത്സരത്തില്‍ 50+ സ്‌കോര്‍ നേടിയിരുന്നെങ്കില്‍ വിരാടിന് ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരമാകാനുള്ള അവസരമായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ 66 ഫിഫ്റ്റി പ്ലസ് സ്‌കോറുള്ള വിരാട് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണറിനൊപ്പമാണ്. 66 തവണയാണ് ഇരുവരും 50+സ്‌കോര്‍ നേടിയത്.

ശേഷം പഞ്ചാബിന് വേണ്ടി സേവിയര്‍ ബാര്‍ട്‌ലെറ്റ് എത്തി ലിയാം ലിവിങ്സ്റ്റണേയും (നാല് റണ്‍സ്) പുറത്താക്കി മിന്നും പ്രകടനമാണ് നടത്തിയത്.

നിലവില്‍ ക്യാപ്റ്റന്‍ രജത് പാടിദാര്‍ 11 പന്തില്‍ 17 റണ്‍സുമായി ക്രീസിലുണ്ട്.

പഞ്ചാബിന്റെ പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, നേഹല്‍ വാധേര, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്‌റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍

ബെംഗളൂരുവിന്റെ പ്ലെയിങ് ഇലവന്‍

ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, യാഷ് ദയാല്‍

Content highlight: IPL 2025: RCB VS PBKS: RCB Have Big Setback Against Panjab And Virat Kohli Missed A Record Achievement