ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ബെംഗളൂരു നേടിയത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെംഗളൂരു വാംഖഡെയില്‍ വിജയം നേടുന്നത്. 2015ലാണ് അവസാനമായി റോയല്‍ ചലഞ്ചേഴ്സ് മുംബൈയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ചത്. 2016 മുതല്‍ കളിച്ച ആറ് മത്സരങ്ങളില്‍ ആറിലും വിജയം സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സായിരുന്നു.
A #TATAIPL Classic in every sense 🔥#RCB hold their nerves to seal a win after 1️⃣0️⃣ years against #MI at Wankhede!
Scorecard ▶️ https://t.co/ArsodkwOfO#TATAIPL | #MIvRCB | @RCBTweets pic.twitter.com/uu98T8NtWE
— IndianPremierLeague (@IPL) April 7, 2025
ഇപ്പോള്‍ ബെംഗളൂരുവിനെ ഈ നേട്ടത്തിലേക്ക് നയിച്ച രജത് പാടിദാറിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ബെംഗളൂരുവിലെ രജത് നയിച്ചത് ഇമ്രാന്‍ ഖാന്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ പോലെയാണെന്ന് സിദ്ദു പറഞ്ഞു. ലോകകപ്പ് നേടിയപ്പോള്‍ ധോണിയും ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ ഹര്‍ദിക്കും ചെയ്തതിന് സമാനമായാണ് രജത് മത്സരത്തിലെ വിജയത്തിന് ബൗളര്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കിയതെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഒരാള്‍ ശാന്തനായിരിക്കുമ്പോള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കും. ബൗളിങ്ങിന് ബുദ്ധിമുട്ടായതിനാല്‍ പാടിദാര്‍ വിജയത്തിന്റെ ക്രെഡിറ്റ് ബൗളര്‍മാര്‍ക്ക് നല്‍കി.
ഇമ്രാന്‍ ഖാന്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ പോലെയാണ് അവന്‍ നയിച്ചത്. ആവശ്യമുള്ളപ്പോള്‍ എല്ലാം അവന്‍ തന്റെ കളിക്കാരെ പിന്തുണച്ചു. സഹതാരങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ അവന്‍ തയ്യാറായി.
ധോണി തന്റെ സഹതാരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി നല്‍കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ ഐ.പി.എല്‍ ട്രോഫി നേടിയപ്പോളും അതേ പോലെ തന്നെ ചെയ്തു. അതിന് സമാനമാണ് മത്സരത്തില്‍ രജത് ചെയ്തത്,’ സിദ്ദു പറഞ്ഞു.
രജതിന് പരാജയഭീതിയില്ലെന്നും അവന്റെ ഇന്നിങ്‌സ് വളരെ സ്‌പെഷലായിരുന്നുവെന്നും ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരെ പാടിദാറിന് മികച്ച ട്രാക്ക് റെക്കോഡുണ്ടെന്നും സിദ്ദു പറഞ്ഞു.
‘രജതിന് പരാജയഭീതിയില്ല. അവന്റെ ഇന്നിങ്‌സ് വളരെ സ്‌പെഷലായിരുന്നു. വിരാട് കോഹ്ലി പുറത്തായതിനുശേഷം സ്‌ട്രൈക്ക് റേറ്റ് കുറയാന്‍ തുടങ്ങി. പക്ഷേ, രജത് ഈ പ്രവണത തുടരാന്‍ അനുവദിക്കാതെ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരെ പാടിദാറിന് മികച്ച ട്രാക്ക് റെക്കോഡുണ്ട്,’ സിദ്ദു പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് എടുത്തിരുന്നത്. വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ രജത് പാടിദാറിന്റെയും അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 42 പന്തില്‍ 67 റണ്‍സും പാടിദാര്‍ 32 പന്തില്‍ 64 റണ്‍സുമാണ് അടിച്ചെടുത്തത്.
നാല് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. 200 സ്‌ട്രൈക്ക് റേറ്റിലാണ് രജത് മുംബൈക്കെതിരെ ബാറ്റ് വീശിയത്. സീസണില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം പാടിദാര്‍ പുറത്തെടുക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് താരം 161 റണ്‍സെടുത്തിട്ടുണ്ട്.
Pressure? What pressure?
A classic captain’s knock. 🙌#PlayBold #ನಮ್ಮRCB #IPL2025 #MIvRCB pic.twitter.com/yNdIJEg2zm
— Royal Challengers Bengaluru (@RCBTweets) April 7, 2025
പതിനെട്ടാം സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് ബെംഗളൂരുവിലെ മൂന്ന് വിജയങ്ങളിലേക്ക് നയിക്കാനും രജതിന് സാധിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുമാണ് മറ്റ് രണ്ട് വിജയങ്ങള്‍. ചെപ്പോക്കില്‍ 2008 ന് ശേഷം വിജയമെന്ന ചരിത്ര നേട്ടത്തില്‍ എത്തിക്കാനും താരത്തിന് സാധിച്ചു.
Content Highlight: IPL 2025: RCB vs MI: Former Indian Cricketer Navjot Singh Sidhu Praises Royal Challengers Bengaluru Skipper Rajat Patidar And Compares To Imran Khan, Virat Kohli And Rohit Sharma