ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
മത്സരത്തില്‍ ഗുജറാത്തിന്റെ സ്റ്റാര്‍ ബൗളര്‍ കഗീസോ റബാദയില്ലാതെയാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്. അര്‍ഷാദ് ഖാനെയാണ് ഗുജറാത്ത് പകരക്കാരനായി കൊണ്ടുവന്നത്.
മറുവശത്ത് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കളിച്ച അതേ ടീമുമായാണ് ആര്‍.സി.ബി മുന്നോട്ട് പോകുന്നത്. മാത്രമല്ല ആര്‍.സി.ബി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി തന്റെ മുന്‍ സഹതാരമായ പേസര്‍ മുഹമ്മദ് സിറാജിനെതിരെ കളിക്കുന്ന മത്സരമാണിതെന്ന പ്രത്യേകതയുമുണ്ട്.
രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായാണ് ബെംഗളൂരു സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പരാജയപ്പെടുത്തിയാണ് ബെംഗളൂരു സീസണ്‍ തുടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം വിജയവും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയുമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ലക്ഷ്യം.
സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഇഷാന്ത് ശര്‍മ
ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസില്‍വുഡ്, യാഷ് ദയാല്‍
Content Highlight: IPL 2025: RCB VS GT Live Match Update