ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോഹ്ലിയും. ഇവര്‍ തമ്മിലുള്ള ബന്ധവും ക്രിക്കറ്റ് ലോകത്ത് പലപ്പോഴും ചര്‍ച്ച വിഷയമായിരുന്നു. ഇപ്പോള്‍ റോഹിത്തുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പുറത്ത് വിട്ട വീഡിയോയിലാണ് താരം ഇതേ കുറിച്ച് സംസാരിക്കുന്നത്.
ഒരാളുമായി ഒരുപാട് കാലം ഒരുമിച്ച് കളിക്കുമ്പോഴും ഗെയിമിനെക്കുറിച്ച് ധാരാളം ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുമ്പോഴും തമ്മില്‍ ഒരു ബോണ്ടുണ്ടാകുന്നത് വളരെ സ്വാഭാവികമായ കാര്യമാണ് എന്ന് കോഹ്ലി പറഞ്ഞു. ടീമിന്റെ നേതൃത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പലപ്പോഴും മത്സരത്തിലെ സാഹചര്യങ്ങളെ കുറിച്ച് ഇരുവര്‍ക്കും ഒരേ ഗട്ട് ഫീലിങ്ങാണ് ഉണ്ടായിരുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഒരാളുമായി ഒരുപാട് കാലം ഒരുമിച്ച് കളിക്കുമ്പോഴും ഗെയിമിനെക്കുറിച്ച് ധാരാളം ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുമ്പോഴും തമ്മില്‍ ഒരു ബോണ്ടുണ്ടാകുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. തുടക്കത്തില്‍, നിങ്ങള്‍ പരസ്പരം പഠിക്കുകയാണ്. നിങ്ങളുടെ കരിയറില്‍ ഒരേ സമയം വളരുകയും എല്ലാത്തരം ചോദ്യങ്ങളും സംശയങ്ങളും പങ്കിടുകയും ചെയ്തു.
ടീമിന്റെ നേതൃത്വത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ എല്ലായ്പ്പോഴും ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും മത്സരത്തിലെ സാഹചര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരേ ഗട്ട് ഫീലിങ്ങാണ് ഉണ്ടായിരുന്നത്,’ കോഹ്ലി പറഞ്ഞു.
ഇന്ത്യയ്ക്കു വേണ്ടി ഒരുമിച്ച് കളിച്ച സമയം തങ്ങള്‍ ആസ്വദിച്ചുവെന്നും 15 വര്‍ഷം ഒരുമിച്ച് കളിക്കാനാവുമെന്ന് കരുതിയിരുന്നില്ലയെന്നും വിരാട് പറഞ്ഞു. തങ്ങള്‍ പങ്കിട്ട എല്ലാ ഓര്‍മകള്‍ക്കും നിമിഷങ്ങള്‍ക്കും നന്ദിയും സന്തോഷവും തോന്നുന്നുവെന്നും തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘ടീമിനുവേണ്ടി പരസ്പരം ആശ്രയിക്കേണ്ട സമയങ്ങളില്‍ വിശ്വാസം ഉണ്ടാകുന്നു. ഇന്ത്യയ്ക്കു വേണ്ടി ഒരുമിച്ച് കളിച്ച സമയം ഞങ്ങള്‍ ആസ്വദിച്ചു. ഞങ്ങള്‍ക്ക് ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞത് നന്നേ ചെറുപ്പത്തില്‍ തന്നെ കരിയര്‍ തുടങ്ങിയത് കൊണ്ടാണ്. 15 വര്‍ഷം ഒരുമിച്ച് കളിക്കുമെന്ന് കരുതിയിരുന്നില്ല.
ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം ദീര്‍ഘവും സ്ഥിരതയുള്ളതുമായിരുന്നു. അതെ, ഞങ്ങള്‍ പങ്കിട്ട എല്ലാ ഓര്‍മകള്‍ക്കും നിമിഷങ്ങള്‍ക്കും നന്ദിയും സന്തോഷവും തോന്നുന്നു. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും,’ കോഹ്ലി പറഞ്ഞു.
നിലവില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനും മുംബൈ ഇന്ത്യന്‍സിനും ഒപ്പമാണുള്ളത്. ഏപ്രില്‍ ഏഴിനാണ് ഈ സീസണില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിലെ ശ്രദ്ധ കേന്ദ്രം ഇരുവരുടെ പ്രകടനമായിരിക്കും.
Content Highlight: IPL 2025: RCB Super Star Virat Kohli Talks About His Relation With Indian Skipper Rohit Sharma