ഏറെ ട്വിസ്റ്റുകളും വമ്പന്‍ സര്‍പ്രൈസുകളും അടങ്ങിയതായിരുന്നു ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിന്റെ ആദ്യ ദിനം. 12 സെറ്റുകളിലെ താരങ്ങള്‍ ആദ്യ ദിനം ലേല നടപടികളുടെ ഭാഗമായി. 72 താരങ്ങള്‍ ആദ്യ ദിനം വിവിധ ടീമുകളുടെ ഭാഗമായപ്പോള്‍ 12 താരങ്ങളെ വാങ്ങാന്‍ ആളില്ലാതായി.
ലേലത്തില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് റിഷബ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. 27 കോടിയാണ് ലഖ്നൗ പന്തിനായി വാരിയെറിഞ്ഞത്. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ശ്രേയസ് അയ്യരും 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരും ലേലത്തില്‍ നേട്ടമുണ്ടാക്കി.
അഞ്ച് താരങ്ങളെയാണ് രാജസ്ഥാന്‍ താരലേലത്തില്‍ സ്വന്തമാക്കിയത്. ആദ്യ റൗണ്ടുകളില്‍ ലേലത്തിലുണ്ടെന്ന് പോലും തോന്നാത്ത തരത്തില്‍ ഇനാക്ടീവായിരുന്ന രാജസ്ഥാന്‍ മാനേജ്‌മെന്റ് ക്യാപ്ഡ് ഓള്‍ റൗണ്ടര്‍മാരുടെ സെറ്റ് എത്തിയപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റു.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന് വേണ്ടി വാശിയേറിയ ബിഡ്ഡിങ് നടത്തിയെങ്കിലും ഒടുവില്‍ അശ്വിനെ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു. അശ്വിന് പുറമെ ഫാന്‍ ഫേവറിറ്റുകളായ ജോസ് ബട്‌ലറിനെയും യൂസ്വേന്ദ്ര ചഹലിനെയും രാജസ്ഥാന് ലേലത്തില്‍ നഷ്ടപ്പെട്ടു.
സൂപ്പര്‍ പേസര്‍മാരായ ജോഫ്രാ ആര്‍ച്ചറിനും ട്രെന്റ് ബോള്‍ട്ടിനും വേണ്ടി കടുത്ത മത്സരമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ നടത്തിയത്. ആര്‍ച്ചറിനെ 12.5 കോടിക്ക് ടീമിലെത്തിച്ചെങ്കിലും ബോള്‍ട്ടിനെ മുംബൈ തിരിച്ചുപിടിച്ചു. 12.5 കോടിയാണ് ബോള്‍ട്ടിന് വേണ്ടി മുംബൈ ചെലവഴിച്ചത്.
ശ്രീലങ്കന്‍ സൂപ്പര്‍ താരം മഹീഷ് തീക്ഷണയെയാണ് രാജസ്ഥാന്‍ ശേഷം സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 4.4 കോടിക്ക് സ്വന്തമാക്കിയ രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെയും സ്വന്തമാക്കി. 5.25 കോടിയാണ് ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിനായി ഹല്ലാ ബോല്‍ ആര്‍മി ചെലവഴിച്ചത്.
അണ്‍ക്യാപ്ഡ് താരമായ ആകാശ് മധ്വാളിനെയും കുമാര്‍ കാര്‍ത്തികേയയെയും രാജസ്ഥാന്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചു. 30 ലക്ഷമായിരുന്നു ഇരുവരുടെയും അടിസ്ഥാന വില. കാര്‍ത്തികേയയെ അതേ വിലക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ 1.2 കോടിയാണ് മധ്വാളിനായി രാജസ്ഥാന്‍ മാറ്റിവെച്ചത്.
ആദ്യ ദിന ലേലം അവസാനിക്കുമ്പോള്‍ 11 താരങ്ങളെയാണ് രാജസ്ഥാന്‍ ഇതിനോടകം തട്ടകത്തിലെത്തിച്ചത്. റിറ്റെന്‍ഷനില്‍ ആറ് താരങ്ങളെ ടീം നിലനിര്‍ത്തിയിരുന്നു.
ബാറ്റര്‍മാര്‍
ഓള്‍ റൗണ്ടര്‍മാര്‍
വിക്കറ്റ് കീപ്പര്‍മാര്‍
ബൗളര്‍മാര്‍
മെഗാ ലേലത്തിന് മുമ്പ് കയ്യിലുണ്ടായിരുന്ന തുക: 41 കോടി
ലേലത്തില്‍ ചെലവഴിച്ച തുക: 23,65,00,000
ശേഷിക്കുന്ന തുക: 17,35,00,000
ഇതുവരെ ടീമിലെത്തിച്ച താരങ്ങള്‍: 11
ഓവര്‍സീസ് താരങ്ങള്‍: 4
Content Highlight: IPL 2025: Rajasthan Royals’ squad after day 1 of Mega Auction