ഏറെ ട്വിസ്റ്റുകളും വമ്പന്‍ സര്‍പ്രൈസുകളും അടങ്ങിയതായിരുന്നു ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിന്റെ ആദ്യ ദിനം. 12 സെറ്റുകളിലെ താരങ്ങള്‍ ആദ്യ ദിനം ലേല നടപടികളുടെ ഭാഗമായി. 72 താരങ്ങള്‍ ആദ്യ ദിനം വിവിധ ടീമുകളുടെ ഭാഗമായപ്പോള്‍ 12 താരങ്ങളെ വാങ്ങാന്‍ ആളില്ലാതായി.
ലേലത്തില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് റിഷബ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. 27 കോടിയാണ് ലഖ്നൗ പന്തിനായി വാരിയെറിഞ്ഞത്. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ശ്രേയസ് അയ്യരും 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരും ലേലത്തില്‍ നേട്ടമുണ്ടാക്കി.
Presenting the 🔝 Buys at the end of Day 1⃣ of the Mega Auction!
Which one did you predict right 😎 and which one surprised 😲 you the most❓
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന് വേണ്ടി വാശിയേറിയ ബിഡ്ഡിങ് നടത്തിയെങ്കിലും ഒടുവില്‍ അശ്വിനെ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു. അശ്വിന് പുറമെ ഫാന്‍ ഫേവറിറ്റുകളായ ജോസ് ബട്‌ലറിനെയും യൂസ്വേന്ദ്ര ചഹലിനെയും രാജസ്ഥാന് ലേലത്തില്‍ നഷ്ടപ്പെട്ടു.
സൂപ്പര്‍ പേസര്‍മാരായ ജോഫ്രാ ആര്‍ച്ചറിനും ട്രെന്റ് ബോള്‍ട്ടിനും വേണ്ടി കടുത്ത മത്സരമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ നടത്തിയത്. ആര്‍ച്ചറിനെ 12.5 കോടിക്ക് ടീമിലെത്തിച്ചെങ്കിലും ബോള്‍ട്ടിനെ മുംബൈ തിരിച്ചുപിടിച്ചു. 12.5 കോടിയാണ് ബോള്‍ട്ടിന് വേണ്ടി മുംബൈ ചെലവഴിച്ചത്.