ഐ.പി.എല്‍ 2025ന്റെ മെഗാ താര ലേലത്തിന് മുന്നോടിയായുള്ള റിറ്റെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആകെ നിലനിര്‍ത്താന്‍ സാധിക്കുന്ന ആറ് താരങ്ങളെയും രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
സഞ്ജു സാംസണ്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ധ്രുവ് ജുറെല്‍ എന്നിവര്‍ക്ക് പുറമെ മധ്യനിരയിലെ വിശ്വസ്തന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയുമാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്.
സൂപ്പര്‍ താരം ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുമെന്നാണ് കരുതിയിരുന്നത്. ഒരുപക്ഷേ താരത്തെ നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ആര്‍.ടി.എമ്മിലൂടെ തിരിച്ചെത്തിക്കാന്‍ സാധിക്കുമായികരുന്നു. എന്നാല്‍ ആറ് താരങ്ങളെയും നിലനിര്‍ത്തിയതോടെ ആര്‍.ടി.എം ഉപയോഗിക്കാനും ടീമിന് സാധിക്കില്ല.
രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയവരില്‍ ഒറ്റ ക്യാപ്ഡ് ബൗളര്‍ പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരെയും രാജസ്ഥാന്‍ ലേലത്തിനായി വിട്ടുനല്‍കിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് രാജസ്ഥാന്‍ റോയല്‍സ് ആണെന്നാണ് റിപ്പോര്‍ട്ട്. താരലേലത്തില്‍ ഇനി 41 കോടി രൂപയാണ് രാജസ്ഥാന് ചെലവഴിക്കാനുണ്ടാവുക.
Content Highlight: IPL 2025: Rajasthan Royals’ retention list; Jos Buttler, Trent Boult, R Ashwin excluded