|

മൂന്നിന്റെ പഞ്ചുമായി പഞ്ചാബിന്റെ തലപ്പത്തെത്താന്‍ അര്‍ഷ്ദീപ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡ്ഡ്ര്‍ സാറ്റര്‍ഡേയിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. സണ്‍ റൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

തുടര്‍ച്ചയായ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. പാറ്റ് കമ്മിന്‍സിന്റെ സംഘം അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയുമായി പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരാണ്. മുന്നോട്ട് പോകാന്‍ ടീമിന് വിജയം അനിവാര്യമാണ്.

അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ തുടരുന്ന ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്സ്. തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കിങ്സ് ഹൈദരാബാദില്‍ ഇറങ്ങുന്നത്. നാല് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രം വഴങ്ങി ആറ് പോയിന്റുമായി അയ്യരുടെ സംഘം അഞ്ചാം സ്ഥാനത്താണ്.

വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ പഞ്ചാബ് താരം അര്‍ഷ്ദീപ്‌ സിങ്ങിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് സ്വന്തമാക്കാനാണ് അര്‍ഷദീപിന് സാധിക്കുക. അതിനാകട്ടെ വേണ്ടത് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം!

നിലവില്‍ ഐ.പി.എല്ലില്‍ 69 മത്സരങ്ങളില്‍ നിന്ന് 82 വിക്കറ്റുകള്‍ അര്‍ഷ്ദീപ്‌ നേടിയിട്ടുണ്ട്. 26.89 ശരാശരിയിലും 9.06 എക്കണോമിയിലുമാണ് താരത്തിന്റെ വിക്കറ്റ് നേട്ടങ്ങള്‍. പീയുഷ് ചൗളയാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്.

പഞ്ചാബ് കിങ്‌സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം

( താരം – മത്സരങ്ങള്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

പീയുഷ് ചൗള – 87 – 84

അര്‍ഷ്ദീപ്‌ സിങ് – 69 – 82

സന്ദീപ് ശര്‍മ – 61 – 73

അക്സര്‍ പട്ടേല്‍ – 73 – 69

മുഹമ്മദ് ഷമി – 42 – 58

പതിനെട്ടാം സീസണിലും മികച്ച പ്രകടനമാണ് അര്‍ഷ്ദീപ്‌ പുറത്തെടുക്കുന്നത്. നാല് മത്സരങ്ങള്‍ നിന്ന് ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ 25.50 ശരാശരിയും 9.56 എക്കണോമിയുമാണ് താരത്തിന്റെ പേരിലുള്ളത്.

Content Highlight: IPL 2025: PBKS vs SRH: Punjab Kings Bowler Arshdeep Singh  Need Three Wicket To Become Top Wicket Taker To The Franchise

Video Stories