|

പഞ്ചാബിന്റെ തട്ടകത്തില്‍ ടോസ് നേടി ബെംഗളൂരു; ലിവിങ്‌സറ്റണ്‍ ഇല്ല, പകരം...!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ആദ്യം ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ടോസ് നേടിയ ശേഷം ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാര്‍ കമന്റേറ്ററോട് സംസാരിച്ചിരുന്നു. ഇലവനില്‍ ഒരു മാറ്റവുമായാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.

‘ഞങ്ങള്‍ ആദ്യം പന്തെറിയാന്‍ പോകുന്നു. വിക്കറ്റ് മികച്ചതാണ്, വലിയ മാറ്റമൊന്നും വരില്ല. രണ്ടാമത് ബാറ്റ് ചെയ്യുന്നത് കളിക്കും വിക്കറ്റിനും കൂടുതല്‍ വ്യക്തത നല്‍കും. ഞങ്ങള്‍ വേദികള്‍ നോക്കുന്നില്ല, നല്ല ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുകയാണ്. ലിവിങ്സ്റ്റണിന് പകരം ഷെപ്പേര്‍ഡ് വരുന്നു,’ രജത് പറഞ്ഞു.

ശ്രേയസ് അയ്യര്‍ പറഞ്ഞത്

‘ഞങ്ങള്‍ക്കും പന്തെറിയണം എന്നുണ്ടായിരുന്നു. ദിവസത്തെ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടണം. പന്ത് എങ്ങനെ നീങ്ങുന്നുവെന്ന് കാണാന്‍ കുറച്ച് സമയം നല്‍കേണ്ടത് പ്രധാനമാണ്. ഉച്ചകഴിഞ്ഞുള്ള ആദ്യ കളിയാണിത്. ബോര്‍ഡില്‍ നല്ലൊരു സ്‌കോര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഈ സ്റ്റേഡിയത്തിലെ അവസാന മത്സരത്തില്‍ ഞങ്ങക്ക് മികച്ച പിന്തുണ ലഭിക്കുമെന്ന് കരുതുന്നു. ഞങ്ങളുടേത് മാറ്റമില്ലാത്ത അതേ ടീമാണ്,’ ശ്രേയസ് അയ്യര്‍ പറഞ്ഞു.

പഞ്ചാബിന്റെ പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സങഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍

ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്ര്‌റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍

Content Highlight: IPL 2025: PBKS VS RCB Live Match Update