| Thursday, 3rd April 2025, 8:59 am

സഞ്ജു പോയിട്ട് രാജസ്ഥാന്റെ ഒറ്റ താരം പോലുമില്ല; മൂന്ന് മത്സരത്തിന് ശേഷം രാജസ്ഥാന്റെ ഒന്നാമന്‍ ഇവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ 14 മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടിയ പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സും ഒഴികെ മറ്റ് ടീമുകളെല്ലാം തന്നെ തങ്ങളുടെ മൂന്ന് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി.

ടൂര്‍ണമെന്റിലെ ആദ്യ 14 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ തന്നെ റണ്‍ വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായും വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്നും 189 റണ്‍സുമായി നിക്കോളാസ് പൂരന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നൂര്‍ അഹമ്മദാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

ഐ.പി.എല്‍ 2025 – ഓറഞ്ച് ക്യാപ്പ്

(താരം – ടീം – മത്സരം – ശരാശരി – റണ്‍സ് എന്നീ ക്രമത്തില്‍)

നിക്കോളാസ് പൂരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 3 – 63.00 – 189

സായ് സുര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 3 – 62.0 – 186

ജോസ് ബട്‌ലര്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 3 – 83.00 – 166

ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്‌സ് – 2 – _ – 149

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 3 – 45.33 – 136

ഐ.പി.എല്‍ 2025 – പര്‍പ്പിള്‍ ക്യാപ്പ്

(താരം – ടീം – മത്സരം – എക്കോണമി – വിക്കറ്റ് എന്നീ ക്രമത്തില്‍)

നൂര്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 3 – 6.83 – 9

മിച്ചല്‍ സ്റ്റാര്‍ക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2 – 10.04 – 8

ജോഷ് ഹെയ്‌സല്‍വുഡ് – റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു – 3 – 7.26 – 6

ഖലീല്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 3 – 7.91 – 6

രവിശ്രീനിവാസന്‍ സായ് കിഷോര്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 3 – 7.41 – 6

ഷര്‍ദുല്‍ താക്കൂര്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 3 – 10.22 – 6

ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു താരം പോലും രണ്ട് പട്ടികയുടെയും ആദ്യ സ്ഥാനങ്ങളിലില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണുകളില്‍ യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും റിയാന്‍ പരാഗുമെല്ലാം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടിയവരാണ്. എന്നാല്‍ ഈ സീസണില്‍ രാജസ്ഥാന്റെ ടോട്ടല്‍ ബാലന്‍സ് തന്നെ നഷ്ടപ്പെട്ട അവസ്ഥയാണ്.

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് രാജസ്ഥാന്റെ ആദ്യ താരമുള്ളത്. മൂന്ന് മത്സരത്തില്‍ നിന്നും 106 റണ്‍സ് നേടിയ ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ നിലവിലെ ലീഡിങ് റണ്‍ ഗെറ്റര്‍. 35.33 ശരാശരിയിലും 151.42 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. നൂറ് റണ്‍സുമായി നിതീഷ് റാണ 15ാം സ്ഥാനത്തും 99 റണ്‍സുമായി സഞ്ജു സാംസണ്‍ 16ാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും പത്താം സ്ഥാനത്താണ് രാജസ്ഥാന്റെ ആദ്യ താരമുള്ളത്. അഞ്ച് വിക്കറ്റുമായി വാനിന്ദു ഹസരങ്കയാണ് പട്ടികയിലുള്ളത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 20 സ്ഥാനങ്ങള്‍ മറ്റ് രാജസ്ഥാന്‍ താരങ്ങളൊന്നും തന്നെയില്ല.

ഐ.പി.എല്‍ 2025 സ്റ്റാറ്റുകളുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പരാജയപ്പെട്ടപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്‍ വിജയിച്ചത്.

വരും മത്സരങ്ങളില്‍ ഉദ്ഘാടന ചാമ്പ്യന്‍മാര്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: Orange Cap and Purple Cap: No Rajasthan Royals player in Top 5

We use cookies to give you the best possible experience. Learn more