ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ നാലാം വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായി. തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.
മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്. 7.50 എന്ന എക്കോണമിയിലാണ് താരം വിക്കറ്റ് നേടിയത്. ബെംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെത്തിയ താരം സീസണില്‍ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 7.70 എന്ന എക്കോണമിയില്‍ 10 വിക്കറ്റ് നേടി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. സീസണിലെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമാകാനും സിറാജിന് സാധിച്ചിരുന്നു. ഏഴ് വിക്കറ്റുകളാണ് താരം പവര്‍ പ്ലേയില്‍ നേടിയത്.
ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടവും സ്വന്തമാക്കാന്‍ സിറാജിന് സാധിച്ചിരിക്കുകയാണ്. 2025 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന താരമെന്ന നേട്ടമാണ് സിറാജിനെ തേടി വന്നത്. ഈ നേട്ടത്തില്‍ രണ്ടാമതുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ഡ ബൗളര്‍ ഖലീല്‍ അഹമ്മദാണ്.
മുഹമ്മദ് സിറാജ് – 68
ഖലീല്‍ അഹമ്മദ് – 58
പ്രസീത് കൃഷ്ണ – 54
ജോഷ് ഹേസല്‍വുഡ് – 53
വരുണ്‍ ചക്രവര്‍ത്തി – 49
ജോഫ്ര ആര്‍ച്ചര്‍ – 45
അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം (വ്യാഴം) നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയമാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചുകയറിയത്.
ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടാനിരിക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: IPL 2025: Mohammad Siraj In Great Record Achievement