| Sunday, 30th March 2025, 11:45 am

ഗുജറാത്തിനെതിരെയുള്ള തോല്‍വിക്ക് കാരണമിത്; തുറന്ന് പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം നേടിയിരുന്നു. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദില്‍ 36 റണ്‍സിനാണ് ഗുജറാത്ത് വിജയിച്ചത്.

സായി സുദര്‍ശന്റെ അര്‍ധ സെഞ്ച്വറിയുടെയും പ്രസീത് കൃഷ്ണയുടെ രണ്ട് വിക്കറ്റ് നേടിയ പ്രകടനത്തിന്റെയും കരുത്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഗില്ലിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറുടെയും പ്രകടനവും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ, ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ രണ്ടാം തോല്‍വിയും മുംബൈക്ക് ഏറ്റുവാങ്ങേണ്ടി വന്നു. സൂര്യകുമാര്‍ യാദവും യുവ താരം തിലക് വര്‍മയുമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഗുജറാത്ത് മുംബൈക്ക് നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുഹമ്മദ് സിറാജിന്റെ നാലാം പന്തില്‍ രോഹിത് ശര്‍മയെ ബൗള്‍ഡാക്കിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. നാല് പന്തില്‍ നിന്ന് രണ്ട് ഫോര്‍ അടക്കം എട്ട് റണ്‍സായിരുന്നു രോഹിത് നേടിയത്. 80ാം തവണയാണ് രോഹിത് സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്നത്.

മത്സരത്തിലെ നാലാം ഓവറില്‍ റിയാന്‍ റിക്കല്‍ട്ടനെ ആറ് റണ്‍സിന് പുറത്താക്കി സിറാജ് രണ്ടാം വിക്കറ്റും നേടി. സൂര്യകുമാര്‍ യാദവ് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 48 റണ്‍സും തിലക് വര്‍മ 39 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 11 റണ്‍സിനും കൂടാരം കയറി. അവസാന ഘട്ടത്തില്‍ നമന്‍ ധിറും മിച്ചല്‍ സാന്റ്നറും 18 റണ്‍സ് വീതം നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.

മത്സരത്തില്‍ ബൗളിങ് തിരഞ്ഞെടുത്തതെങ്കിലും മികച്ച തുടക്കമാണ് ലഭിച്ചത്. വിലക്കിന് ശേഷം തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയതും ടീമിനായി മികച്ച പ്രകടനം നടത്തിയതും. നാല് ഓവറില്‍ 7.25 എക്കോണമിയില്‍ രണ്ട് വിക്കറ്റെടുത്തിരുന്നു. തുടക്കത്തില്‍ തല്ല് വാങ്ങിയെങ്കിലും ഡെത്ത് ഓവറുകളില്‍ മുംബൈ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അതോടെ, ഗുജറാത്തിനെ 196ല്‍ ഒഴുതാന്‍ മുംബൈക്ക് സാധിച്ചു.

ഇപ്പോള്‍ മത്സരത്തിലെ തങ്ങളുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബാറ്റര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നും ഹര്‍ദിക് പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈയ്ക്ക് 15-20 റണ്‍സ് കുറവായിരുന്നുവെന്നും തന്റെ ടീം ഫീല്‍ഡിങ്ങില്‍ പ്രൊഫഷണലായിരുന്നില്ലെന്നും മുംബൈ നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. ബാറ്റര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടതുണ്ട്. അവര്‍ അത് ഉടന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ക്ക് 15-20 റണ്‍സ് കുറവായിരുന്നു. ഞങ്ങള്‍ ഫീല്‍ഡിങ്ങില്‍ പ്രൊഫഷണലായിരുന്നില്ല. അടിസ്ഥാന പിഴവുകള്‍ വരുത്തി. അത് ഞങ്ങള്‍ക്ക് 20-25 റണ്‍സ് നഷ്ടപ്പെടുത്തി. ഒരു ടി20 മത്സരത്തില്‍ അത് വളരെ വലുതാണ്,’ പാണ്ഡ്യ പറഞ്ഞു.

content highlights:IPL 2025: MI vs GT- We were not professional in fielding and that was the reason for the defeat; Hardik Pandya speaks openly

Latest Stories

We use cookies to give you the best possible experience. Learn more