|

18 ഡക്കിന്റെ റെക്കോഡ് മാത്രമല്ല, ദേ ഈ നാല് ഡക്കിന്റെ റെക്കോഡ് വേറെയുമുണ്ട്; അനാവശ്യ നേട്ടത്തില്‍ വീണ്ടും രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഒരിക്കല്‍ക്കൂടി പൂജ്യത്തിന് പുറത്തായാണ് രോഹിത് ശര്‍മ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. ഐ.പി.എല്ലിന്റെ 18ാം സീസണിലെ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ഐ.പി.എല്‍ കരിയറില്‍ 18ാം തവണയാണ് രോഹിത് അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങിയത്.

നേരിട്ട നാലാം പന്തിലാണ് രോഹിത് പുറത്താകുന്നത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രോഹിത്തിനായി. ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കൊപ്പമാണ് രോഹിത് ഈ അനാവശ്യ നേട്ടത്തില്‍ ഒന്നാമതുള്ളത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – ഡക്ക് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 18*

ദിനേഷ് കാര്‍ത്തിക് – 18

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 18

പിയൂഷ് ചൗള – 16

സുനില്‍ നരെയ്ന്‍ – 16

മന്‍ദീപ് സിങ് – 15

റാഷിദ് ഖാന്‍ – 15

ഇതിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിലും രോഹിത് ഒന്നാം സ്ഥാനത്തെത്തി. ഇത് നാലാം തവണയാണ് രോഹിത് സി.എസ്.കെയ്‌ക്കെതിരെ ഡക്കായി മടങ്ങുന്നത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – ഡക്ക് എന്നീ ക്രമത്തില്‍)

ഹര്‍ഷല്‍ പട്ടേല്‍ – 8 – 4

എ.ബി. ഡി വില്ലിയേഴ്‌സ് – 25 – 4

രോഹിത് ശര്‍മ – 35 – 4*

ഡേവിഡ് ഹസി – 8 – 4

കുല്‍ദീപ് യാദവ് – 5 – 3

ഐ.പി.എല്ലില്‍ രോഹിത് ശര്‍മയെ നാല് തവണ പൂജ്യത്തിന് പുറത്താക്കുന്ന മൂന്നാമത് ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സ്, റോയല് ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് രോഹിത്തിനെ നാല് തവണ പൂജ്യത്തിന് പുറത്താക്കിയ മറ്റ് ടീമുകള്‍.

ഐ.പി.എല്ലില്‍ രോഹിത്തിനെ പൂജ്യത്തിന് പുറത്താക്കിയ ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4*

രാജസ്ഥാന്‍ റോയല്‍സ് – 4

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4

പഞ്ചാബ് കിങ്‌സ് – 3

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1

Content Highlight: IPL 2025: MI vs CSK: Rohit Sharma gout out for a duck for the 4th time against Chennai Super Kings