ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 24, 25 തിയ്യതികളില്‍ ജിദ്ദയിലാണ് മെഗാ താരലേലം അരങ്ങേറുന്നത്. ആകെയുള്ള 204 സ്ലോട്ടുകളിലേക്കായി 574 താരങ്ങളാണ് ലേലത്തിന്റെ ഭാഗമാകുന്നത്.
മെഗാ താരലേലത്തിന് മുന്നോടിയായി സാധ്യമായ ആറ് താരങ്ങളെയും രാജസ്ഥാന് റോയസ് നിലനിര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം യുവതാരങ്ങളായ യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയും നിലനിര്‍ത്തി. അണ്‍ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെ നിലനിര്‍ത്തിയ രാജസ്ഥാന് വിദേശ താരമായി ഷിംറോണ്‍ ഹെറ്റ്മെയറിനെയും വിടാതെ ഒപ്പം കൂട്ടി.
ഇതോടെ രാജസ്ഥാന് റോയല്‍സ് ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ഇവര്‍ കാലെടുത്ത് വെച്ചത്. ഷെയ്ന് വോണും ഷെയ്ന് വാട്സണും അടക്കമുള്ള സൂപ്പര്‍ താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.
(വര്‍ഷം – താരങ്ങള്‍ എന്നീ ക്രമത്തില്‍)
2011 – ഷെയ്ന് വോണ്‍, ഷെയ്ന് വാട്സണ്.
2014 – ഷെയ്ന് വാട്സണ്, ജെയിംസ് ഫോക്നര്‍, അജിന്‍ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, സഞ്ജു സാംസണ്.
2018 – സ്റ്റീവ് സ്മിത്
2022 – സഞ്ജു സാംസണ്, ജോസ് ബട്ലര്, യശസ്വി ജെയ്സ്വാള്‍.
2025 – സഞ്ജു സാംസണ്, യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ.
ഐ.പി.എല്‍ മെഗാ താരലേലത്തിനുള്ള ഫൈനല്‍ ലിസ്റ്റ് നേരത്തെ ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ നിന്നും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത 574 താരങ്ങളുടെ പട്ടികയാണ് അപെക്സ് ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്ന 574ല്‍ 366 പേര് ഇന്ത്യന്‍ താരങ്ങളാണ്. 208 പേര് ഓവര്‍സീസ് താരങ്ങളും. മൂന്ന് അസോസിയേറ്റ് താരങ്ങള്‍ മാത്രമാണ് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ 318 പേര് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാത്തവരാണ്. ലേലത്തിന്റെ ഭാഗമാകുന്ന 12 വിദേശ താരങ്ങളും ഇതുവരെ നാഷണല്‍ ജേഴ്സി ധരിച്ചിട്ടില്ല.
ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളെയും ഒഴിവാക്കിയ പ്രധാന താരങ്ങളെയും ലേലത്തില്‍ ചെലവഴിക്കാന്‍ സാധിക്കുന്ന തുകയെ കുറിച്ചുമെല്ലാം വിശദമായി പരിശോധിക്കാം.
ദല്‍ഹി ക്യാപിറ്റല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്സ് (10 കോടി) അഭിഷേക് പോരല് (4 കോടി)
ശേഷിക്കുന്ന തുക: 73 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 2 (രണ്ട് ക്യാപ്ഡ് താരങ്ങള്‍ അല്ലെങ്കില്‍ ഒരു ക്യാപ്ഡ് താരവും ഒരു അണ് ക്യാപ്ഡ് താരവും)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: റിഷബ് പന്ത്, ഡേവിഡ് വാര്‍ണര്‍, ആന്റിക് നോര്‍ക്യ.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോഹ്ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)
ശേഷിക്കുന്ന തുക: 83 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 3 (ഒരു അണ്‍ക്യാപ്ഡ് താരവും രണ്ട് ക്യാപ്ഡും താരങ്ങളും അല്ലെങ്കില്‍ മൂന്ന് ക്യാപ്ഡ് താരങ്ങള്‍)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഗ്ലെന്‍ മാക്സ്വെല്, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസി, കാമറൂണ്‍ ഗ്രീന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
നിലനിര്‍ത്തിയ താരങ്ങള്‍: റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന് (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി), ഹര്‍ഷിത് റാണ (4 കോടി)
ശേഷിക്കുന്ന തുക: 51 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: –
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്. വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റഹ്മാനുള്ള ഗുര്‍ബാസ്.
ചെന്നൈ സൂപ്പര്‍ കിങ്സ്
നിലനിര്‍ത്തിയ താരങ്ങള്‍: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി)
ശേഷിക്കുന്ന തുക: 65 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് അല്ലെങ്കില്‍ ഒരു അണ് ക്യാപ്ഡ് താരം)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: രചിന് രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍.
ഗുജറാത്ത് ടൈറ്റന്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: റാഷിദ് ഖാന് (18 കോടി), ശുഭ്മന്‍ ഗില്‍ (16.50 കോടി), സായ് സുദര്ശന് (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന് (4 കോടി)
ശേഷിക്കുന്ന തുക: 69 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് താരത്തെ)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി.
മുംബൈ ഇന്ത്യന്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി)
ശേഷിക്കുന്ന തുക: 45 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ് ക്യാപ്ഡ് താരത്തെ)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഇഷാന് കിഷന്, ടിം ഡേവിഡ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
നിലനിര്‍ത്തിയ താരങ്ങള്‍:ഹെൻറിക് ക്ലാസന് (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)
ശേഷിക്കുന്ന തുക: 45 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ്‍ക്യാപ്ഡ് താരത്തെ)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്, വാഷിങ്ടണ്‍ സുന്ദര്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
നിലനിര്‍ത്തിയ താരങ്ങള്‍: നിക്കോളാസ് പൂരന് (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന് (4 കോടി), ആയുഷ് ബദോനി (4 കോടി)
ശേഷിക്കുന്ന തുക: 69 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് താരത്തെ)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്നിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യ.
പഞ്ചാബ് കിങ്സ്
നിലനിര്‍ത്തിയ താരങ്ങള്‍: ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിമ്രാന് സിങ് (4 കോടി)
ശേഷിക്കുന്ന തുക: 110.5 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: 4 (നാല് ക്യാപ്ഡ് താരങ്ങളെ)
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: അര്‍ഷ്ദീപ് സിങ്, സാം കറന്, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്.
രാജസ്ഥാന് റോയല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: സഞ്ജു സാംസണ് (18 കോടി), യശസ്വി ജെയ്സ്വാള്‍ (18 കോടി), ധ്രുവ് ജുറെല്‍ (14 കോടി), റിയാന്‍ പരാഗ് (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)
ശേഷിക്കുന്ന തുക: 41 കോടി
ആര്.ടി.എം ഓപ്ഷനുകള്‍: –
നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ജോസ് ബട്ലര്, യൂസ്വേന്ദ്ര ചഹല്‍, ആര്. അശ്വിന്, ട്രെന്റ് ബോള്‍ട്ട്.
Content Highlight: IPL 2025 Mega Auction: Rajasthan Royals’ retention in all season