|

വമ്പന്‍മാരില്ലാതെ ചെന്നൈ, ഡൊമിനേഷന്‍ തുടരാന്‍ ലഖ്‌നൗ; ചെന്നൈക്ക് വിജയം അനിവാര്യം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയും സ്പിന്നര്‍ ആര്‍. അശ്വിനും ഇല്ലാതെയാണ് ചെന്നൈ ഇലവന്‍ പ്രഖ്യാപിച്ചത്. പകരം ജെയ്മി ഓവര്‍ടണ്‍, ഇതുവരെ കളിക്കാത്ത ഷെയ്ക്ക് റഷീദ് എന്നിവരെയാണ് സി.എസ്.കെ ടീമില്‍ എത്തിച്ചത്. വമ്പന്‍ മാറ്റങ്ങളോടെ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ചെന്നൈ കളത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളും തോല്‍വി വഴങ്ങിയാണ് ചെന്നൈ തങ്ങളുടെ ഏഴാം മത്സരത്തില്‍ ലഖ്‌നൗനെതിരെ കച്ചമുറുക്കുന്നത്. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ചെന്നൈക്കുള്ളത്. അതേസമയം ലഖ്‌നൗ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ടു തോല്‍വിയും ഉള്‍പ്പെടെ നാലാം സ്ഥാനത്താണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ഷെയ്ഖ് റഷീദ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജെയ്മി ഓവര്‍ട്ടണ്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, ആകാശ് ദീപ്, ദിഗ്‌വേഷ് സിങ് റാത്തി

Content Highlight: IPL 2025: LSG VS CSK Live Match Update

Latest Stories