ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐ.പി.എല്‍ 2025ന് തിരിതെളിഞ്ഞിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാടിദാര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ ഇടമില്ലാത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാള്‍ ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ എന്തുകൊണ്ട് കളിച്ചില്ല എന്ന് ആരാധകര്‍ പരസ്പരം ചോദിച്ചു.
റാസിഖ് ദാറും യാഷ് ദയാലും ഇടം നേടിയ പ്ലെയിങ് ഇലവനില്‍ തങ്ങളുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധത്തെ ഉള്‍പ്പെടുത്താത്തത് ആരാധകരിലും ആശങ്കയുണര്‍ത്തി.
ഭുവനേശ്വറിന് ചെറിയ പരിക്കേറ്റിറ്റുണ്ടെന്നാണ് ബെംഗളൂരു വിശദീകരണം. പ്ലെയിങ് ഇലവനെ കുറിച്ചുള്ള പോസ്റ്റിലാണ് ആര്‍.സി.ബി ഭുവിയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുന്നത്.
ഭുവിക്ക് ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ അത് സാരമുള്ളതല്ല എന്നുമാണ് ബെംഗളൂരു വ്യക്തമാക്കുന്നത്. താരം ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും ടീം വ്യക്തമാക്കുന്നു.
ഐ.പി.എല്‍ 2025 മെഗാ താരലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് ടീം ഭുവിയെ ചിന്നസ്വാമിയിലെത്തിച്ചത്.
അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ 145ന് അഞ്ച് എന്ന നിലയിലാണ് കൊല്‍ക്കത്ത. 10 പന്തില്‍ 12 റണ്‍സ് നേടിയ റിങ്കു സിങ്ങിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 11 പന്തില്‍ 18 റണ്‍സുമായി ആംഗ്രിഷ് രഘുവംശിയും റിങ്കുവിന് ശേഷമെത്തിയ ആന്ദ്രേ റസലുമാണ് ക്രിസില്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍
Content Highlight: IPL 2025: KKR vs RCB: Royal Challengers Bengaluru explains Bhuvaneshwar Kumar’s absence in playing eleven