| Thursday, 31st October 2024, 6:50 pm

ഏറ്റവുമധികം നേടിയതാര്? ഓരോ ടീമും ചേര്‍ത്തുപിടിച്ചവരും ഗുഡ് ബൈ പറഞ്ഞവരും, ബാക്കിയുള്ള തുക; ഫുള്‍ ലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ റിറ്റെന്‍ഷന്‍ ലിസ്റ്റ് എല്ലാ ടീമുകളും പുറത്തുവിട്ടിരിക്കുകയാണ്. മിക്ക ടീമുകളും തങ്ങളുടെ സൂപ്പര്‍ താരങ്ങളെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍മാരെ പോലും നിലനിര്‍ത്താത്ത ടീമുകളും ഉണ്ടായിരുന്നു.

ഓരോ ടീമിനും ആറ് താരങ്ങളെ വരെയാണ് നിലനിര്‍ത്താന്‍ അവസരമുണ്ടായിരുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിനെയടക്കം ആറ് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഒറ്റ അന്താരാഷ്ട്ര താരം പോലുമില്ലാതെ വെറും രണ്ട് താരങ്ങളെയാണ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയത്.

ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളെയും ഒഴിവാക്കിയ പ്രധാന താരങ്ങളെയും ലേലത്തില്‍ ചെലവഴിക്കാന്‍ സാധിക്കുന്ന തുകയെ കുറിച്ചുമെല്ലാം വിശദമായി പരിശോധിക്കാം.

ദല്‍ഹി ക്യാപിറ്റല്‍സ്

നിലനിര്‍ത്തിയ താരങ്ങള്‍: അക്‌സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10 കോടി) അഭിഷേക് പോരല്‍ (4 കോടി)

ശേഷിക്കുന്ന തുക: 73 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 2 (രണ്ട് ക്യാപ്ഡ് താരങ്ങള്‍ അല്ലെങ്കില്‍ ഒരു ക്യാപ്ഡ് താരവും ഒരു അണ്‍ ക്യാപ്ഡ് താരവും)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: റിഷബ് പന്ത്, ഡേവിഡ് വാര്‍ണര്‍, ആന്റിക് നോര്‍ക്യ.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോഹ്‌ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)

ശേഷിക്കുന്ന തുക: 83 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 3 (ഒരു അണ്‍ക്യാപ്ഡ് താരവും രണ്ട് ക്യാപ്ഡും താരങ്ങളും അല്ലെങ്കില്‍ മൂന്ന് ക്യാപ്ഡ് താരങ്ങള്‍)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസി, കാമറൂണ്‍ ഗ്രീന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

നിലനിര്‍ത്തിയ താരങ്ങള്‍: റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി), ഹര്‍ഷിത് റാണ (4 കോടി)

ശേഷിക്കുന്ന തുക: 51 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: –

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്. വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റഹ്‌മാനുള്ള ഗുര്‍ബാസ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലനിര്‍ത്തിയ താരങ്ങള്‍: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി)

ശേഷിക്കുന്ന തുക: 65 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് അല്ലെങ്കില്‍ ഒരു അണ്‍ ക്യാപ്ഡ് താരം)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍.

ഗുജറാത്ത് ടൈറ്റന്‍സ്

നിലനിര്‍ത്തിയ താരങ്ങള്‍: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)

ശേഷിക്കുന്ന തുക: 69 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് താരത്തെ)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി.

മുംബൈ ഇന്ത്യന്‍സ്

നിലനിര്‍ത്തിയ താരങ്ങള്‍: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി)

ശേഷിക്കുന്ന തുക: 45 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ്‍ ക്യാപ്ഡ് താരത്തെ)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

നിലനിര്‍ത്തിയ താരങ്ങള്‍: ഹെന്റിക് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)

ശേഷിക്കുന്ന തുക: 45 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ്‍ക്യാപ്ഡ് താരത്തെ)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

നിലനിര്‍ത്തിയ താരങ്ങള്‍: നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്‌സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി)

ശേഷിക്കുന്ന തുക: 69 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് താരത്തെ)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യ.

പഞ്ചാബ് കിങ്‌സ്

നിലനിര്‍ത്തിയ താരങ്ങള്‍: ശശാങ്ക് സിങ് (5.5 കോടി), പ്രഭ്‌സിമ്രാന്‍ സിങ് (4 കോടി)

ശേഷിക്കുന്ന തുക: 110.5 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 4 (നാല് ക്യാപ്ഡ് താരങ്ങളെ)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: അര്‍ഷ്ദീപ് സിങ്, സാം കറന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍.

രാജസ്ഥാന്‍ റോയല്‍സ്

നിലനിര്‍ത്തിയ താരങ്ങള്‍: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജെയ്‌സ്വാള്‍ (18 കോടി), ധ്രുവ് ജുറെല്‍ (14 കോടി), റിയാന്‍ പരാഗ് (10 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (8 കോടി), സന്ദീപ് ശര്‍മ (4 കോടി)

ശേഷിക്കുന്ന തുക: 41 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: –

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ജോസ് ബട്‌ലര്‍, യൂസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്.

Content Highlight: IPL 2025: Full retention list

We use cookies to give you the best possible experience. Learn more