ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ചെന്നൈയുടെ തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ദല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.
ഹാട്രിക് വിജയമാണ് യുവ നായകന്‍ അക്സര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ക്യാപിറ്റല്‍സ് ഉന്നം വെക്കുന്നത്. മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ വിജയം നേടി പോയിന്റ് ടേബിളില്‍ മുമ്പിലെത്തുകയാണ് ക്യാപിറ്റല്‍സിന്റെ ലക്ഷ്യം. നിലവില്‍ രണ്ട് മത്സരത്തില്‍ നിന്ന് രണ്ട് ജയവുമായി ദല്‍ഹി നാല് പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്.
അതേസമയം, തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാണ് ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോടും രാജസ്ഥാന്‍ റോയല്‍സിനോടും ചെന്നൈ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നേടിയ വിജയം മാത്രമാണ് ഈ സീസണില്‍ നേടാനായത്.
ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ഈ മത്സരത്തില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍ കുപ്പായത്തില്‍ എത്തുന്നത്. മാര്‍ച്ച് 30ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ മത്സരത്തില്‍ ക്യാപ്റ്റന്‍ ഗെയ്ക്വാദിന് പരിക്കേറ്റിരുന്നു. പരിക്ക് പൂര്‍ണമായി മാറാത്തതിനാലാണ് ദല്‍ഹിക്കെതിരെ എം.എസ്. ധോണി ക്യാപ്റ്റനായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍:
ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോരല്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍:
രച്ചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, മതീശ പതിരാന
Content Highlight: IPL 2025: CSK vs DC: No M.S. Dhoni As Captain; Will Chennai Super Kings return to winning ways