|

ഗെയ്ക്വാദിന് പകരക്കാരന്‍ 17 കാരന്‍, സൂപ്പര്‍താരത്തെ ടീമില്‍ എത്തിച്ച് ഹൈദരാബാദും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി ആയുഷ് മാത്രയെ തെരഞ്ഞെടുത്തു. പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും ഋതുരാജ് പുറത്തായിരുന്നു. ഇതോടെ ആരാവും താരത്തിന്റെ പകരക്കാരന്‍ എന്ന ചര്‍ച്ചില്‍ ആയിരുന്നു ആരാധകര്‍.

17 കാരനായ ആയുഷ് ആഭ്യന്തര മത്സരത്തില്‍ മുംബൈയുടെ താരമാണ്. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 16 ഇന്നിങ്‌സില്‍ നിന്ന് 504 റണ്‍സാണ് താരം നേടിയത്. ഫോര്‍മാറ്റില്‍ 176 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും തന്റെ അക്കൗണ്ടിലാക്കാന്‍ സാധിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏഴു മത്സരത്തില്‍ നിന്ന് 458 റണ്‍സും 181 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്. ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണില്‍ ഏറെ പ്രതീക്ഷയോടെയാണ് താരത്തെ ഫ്രാഞ്ചൈസി കളത്തില്‍ ഇറക്കാന്‍ പോകുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മാറ്റത്തോടൊപ്പം സണ്‍റൈസസ് ഹൈദരാബാദും ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ആദം സാംപയ്ക്ക് പകരക്കാരനായി സമരന്‍ രവിചന്ദ്രനെയാണ് ഹൈദരാബാദ് ടീമില്‍ എത്തിച്ചത്.

ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയത് ആരാണ് രവിചന്ദ്രന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 500 റണ്‍സില്‍ അധികം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബിനെതിരെ ഡബിള്‍ സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചു. 10 ലിസ്റ്റ് മത്സരത്തില്‍ നിന്നും 433 റണ്‍സും താരം നേടിയിട്ടുണ്ട്.

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ ചെന്നൈയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവര്‍പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിലവില്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: IPL 2025: CSK And SRH Make One Change In Their Squad

Video Stories