ഐ.പി.എല്‍ 2024ന് മുന്നോടിയായുള്ള താരലേലം അവസാനിച്ചെങ്കിലും അതിന്റെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. എല്ലാ ടീമുകളും താരലേലത്തില്‍ തങ്ങളുടെ സ്‌ക്വാഡ് സ്‌ട്രെങ്ത് വര്‍ധിപ്പിച്ചിരുന്നു.
പല സര്‍പ്രൈസ് താരങ്ങളും ലേലത്തില്‍ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ ഐ.പി.എല്‍ ഒളിച്ചുവെക്കുന്ന സര്‍പ്രൈസ് ഇനിയും അവസാനിച്ചിട്ടില്ല. ട്രേഡ് വിന്‍ഡോ ഓപ്പണായതോടെ പല ടീമുകളിലും മാറ്റം വരാനുള്ള സാധ്യതയുമുണ്ട്.
താരലേലത്തില്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കിയത് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഏതെല്ലാം താരങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന് അറിയാന്‍ വേണ്ടിയായിരുന്നു.
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം കോലര്‍-കാഡ്‌മോറിനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ലേലത്തില്‍ രാജസ്ഥാന്റെ തകര്‍പ്പന്‍ നേട്ടങ്ങളിലലൊന്നുകൂടിയായിരുന്നു കാഡ്‌മോറിന്റെ ഇന്‍ക്ലൂഷന്‍.
ടോം കോലര്‍-കാഡ്‌മോറും ടീമിലെത്തിയതോടെ രാജസ്ഥാന്‍ ക്യാമ്പിലെ ആകെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ എണ്ണം ആറായി ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും സൂപ്പര്‍ താരവും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറുമടക്കം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാല്‍ സമ്പന്നമായ റോയല്‍സ് ഫാമിലി ഒന്നുകൂടി ശക്തിപ്രാപിച്ചിരിക്കുകയാണ്.
ആകെയുള്ള ആറ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ താരങ്ങളും മൂന്ന് പേര്‍ ഓവര്‍സീസ് താരങ്ങളുമാണ്. ഒരുപക്ഷേ രാജസ്ഥാന്‍ റോയല്‍സ് ഏതെങ്കിലും തരത്തിലുള്ള പരീക്ഷണത്തിന് മുതിരുകയാണെങ്കില്‍ കോച്ചിന് മുമ്പിലുള്ള ഓപ്ഷനുകളും കോമ്പിനേഷനുകളും ഏറെയാണ്.
സഞ്ജുവിന് പുറമെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇരിപ്പുറപ്പിച്ച യുവതാരം ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍ എന്നിവരാണ് മറ്റ് ഡൊമസ്റ്റിക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.
ബട്‌ലറിനും കാഡ്‌മോറിനും പുറമെ സൗത്ത് ആഫ്രിക്കന്‍ താരമായ ഡോണോവാന്‍ ഫേരേരയാണ് ടീമിലെ മറ്റൊരു ഓവര്‍സീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.