ആ ഉദയന്‍ എന്തിനാ പടക്കം പൊട്ടിച്ചേ, ഇന്ന് വിഷുവാ? ക്യാപ്റ്റന്‍ മുതല്‍ അരങ്ങേറ്റക്കാരന്‍ വരെ ചെണ്ട; ട്രോളുകളില്‍ നിറഞ്ഞ് മുംബൈ
IPL
ആ ഉദയന്‍ എന്തിനാ പടക്കം പൊട്ടിച്ചേ, ഇന്ന് വിഷുവാ? ക്യാപ്റ്റന്‍ മുതല്‍ അരങ്ങേറ്റക്കാരന്‍ വരെ ചെണ്ട; ട്രോളുകളില്‍ നിറഞ്ഞ് മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 10:15 pm

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയതോടെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഹൈദരാബാദ് – മുംബൈ മത്സരം മാത്രമാണ് ചര്‍ച്ചാ വിഷയം.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ അര്‍ധ സെഞ്ച്വരികളും സിക്‌സറുകളും ബൗണ്ടറികളും പിറന്ന മത്സരത്തില്‍ 277 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

2013ല്‍ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് നേടിയ 263 റണ്‍സിന്റെ ടോട്ടലാണ് ഇതോടെ പഴങ്കഥയായത്.

ഇതിന് പിന്നാലെ ട്രോളുകളും ഉയരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ മോശം ബൗളിങ്ങും ഹര്‍ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയും റോയല്‍ ചലഞ്ചേഴ്‌സിന്റെ തകര്‍ന്ന റെക്കോഡുമെല്ലാം ട്രോളുകളുടെ ഭാഗമാണ്.

 

 

 

 

 

 

 

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച് ഓവറില്‍ 67 എന്ന നിലയിലാണ്. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി തിലക് വര്‍മയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി നമന്‍ ധിറും ആണ് ക്രീസില്‍.

 

ട്രോളുകള്‍ക്ക് കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം, മലയാളി ക്രിക്കറ്റ് സോണ്‍

 

Content Highlight: IPL 2024: Trolls in MI vs SRH match