| Tuesday, 28th May 2024, 2:52 pm

എത്ര കുറ്റം പറഞ്ഞിട്ടും വളഞ്ഞിട്ട് വിമര്‍ശിച്ചിട്ടും ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു; ഗവാസ്‌കറിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റിലും തലയുയര്‍ത്തി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവുമായി ഐ.പി.എല്‍ 2024ന് കൊടിയിറങ്ങിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചിത്രത്തില്‍ പോലും ഇല്ലാതാക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് മൂന്നാം കിരീടമെത്തിച്ചത്.

2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സും 2016ല്‍ തങ്ങള്‍ തന്നെയും ഹൈദരാബാദിന്റെ മണ്ണിലെത്തിച്ച കിരീടം ഒരിക്കല്‍ക്കൂടി സ്വന്തമാക്കാന്‍ ഉദയസൂര്യമാര്‍ക്ക് സാധിക്കാതെ പോയി.

ടൂര്‍ണമെന്റ് അവസാനിച്ചെങ്കിലും ഐ.പി.എല്ലിന്റെ ചര്‍ച്ചകള്‍ സജീവമായി തന്നെ തുടരുകയാണ്. മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ഉള്‍പ്പെടുത്തി തങ്ങളുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതില്‍ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാന്‍ നായകനും സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ഇന്‍ക്ലൂഷനാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്.

എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റുപുറത്താകുമെന്ന ഗവാസ്‌കറിന്റെ പ്രവചനം ഏറെ ചര്‍ച്ചയായിരുന്നു. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് മേല്‍ ലാന്‍ഡ് സ്ലൈഡ് വിക്ടറി നേടുമെന്നും മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ തനിക്ക് ഞെട്ടലുണ്ടാകുമെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.

പിന്നാലെ സഞ്ജു സാംസണ്‍ നേടിയ 500+ റണ്‍സിനെയും ഗവാസ്‌കര്‍ പരഹസിച്ചിരുന്നു.

ഇപ്പോള്‍ ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്താന്‍ ഗവാസ്‌കര്‍ നിര്‍ബന്ധിതനായതിന് കാരണം രാജസ്ഥാന്‍ നായകന്‍ ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനം തന്നെയാണ്.

സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു ഇടം നേടിയത്. ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഋതുരാജിന് കീഴില്‍ രണ്ടാമനും.

ഇതിന് പിന്നാലെയാണ് ഗവാസ്‌കറിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റിലും സഞ്ജു ഇടം നേടിയത്.

സുനില്‍ ഗവാസ്‌കറിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)

സായ് സുദര്‍ശന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

നിക്കോളാസ് പൂരന്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

ഹെന്റിക് ക്ലാസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ആന്ദ്രേ റസല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കുല്‍ദീപ് യാദവ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്)

ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

പാറ്റ് കമ്മിന്‍സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ടി. നടരാജന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

അഭിഷേക് ശര്‍മ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ശിവം ദുബെ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്‌സ്)

കഴിഞ്ഞ ദിവസം ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയും തങ്ങളുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പുറത്തുവിട്ടിരുന്നു. സഞ്ജു സാംസണ ക്യാപ്റ്റനായി ചുമതലയേല്‍പിച്ചാണ് ലോകത്തെ തന്നെ ഏറ്റവും പ്രധാന ക്രിക്കറ്റ് പോര്‍ട്ടല്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചത്.

ലൈന്‍ അപ്

വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു)

സുനില്‍ നരെയ്ന്‍ – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

സഞ്ജു സാംസണ്‍ – ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ (രാജസ്ഥാന്‍ റോയല്‍സ്)

റിയാന്‍ പരാഗ് – (രാജസ്ഥാന്‍ റോയല്‍സ്)

നിക്കോളാസ് പൂരന്‍ – (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്)

ട്രിസ്റ്റണ്‍ സ്റ്റബ്സ് – (ദല്‍ഹി ക്യാപ്പിറ്റല്‍സ്)

ആന്ദ്രേ റസല്‍ – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

കുല്‍ദീപ് യാദവ് – (ദല്‍ഹി ക്യാപ്പിറ്റല്‍സ്)

ഹര്‍ഷിത് റാണ – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

ജസ്പ്രീത് ബുംറ – (മുംബൈ ഇന്ത്യന്‍സ്)

സന്ദീപ് ശര്‍മ – (രാജസ്ഥാന്‍ റോയല്‍സ്)

ഇംപാക്ട് പ്ലെയര്‍

രജത് പാടിദാര്‍ – (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു)

വരുണ്‍ ചക്രവര്‍ത്തി – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

Content highlight: IPL 2024: Sunil Gavaskar includes Sanju Samson in his team of the tournament

We use cookies to give you the best possible experience. Learn more