2024 ഐ.പി.എല്‍ 27ാം മത്സരമായ പഞ്ചാബ് കിങ്സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന ലൈനപ്പുമായാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സിനായി സൂപ്പര്‍താരങ്ങളായ ജോസ് ബട്‌ലര്‍, യശ്വസി ജെയ്സ്വാള്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായി. ഇരുവര്‍ക്കും പകരമായി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ റോവ്‌മോന്‍ പവലിനെയും ഇന്ത്യന്‍ താരം തനുഷ് കൊട്ടിയാനെയുമാണ് രാജസ്ഥാന്‍ കളത്തിലിറക്കിയിട്ടുള്ളത്. ഇരു താരങ്ങളുടെയും ഈ സീസണിലെ രാജസ്ഥാന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരം കൂടിയാണിത്.
Jamaica to Jaipur to our playing XI 🔥 pic.twitter.com/sWeShGKab0
— Rajasthan Royals (@rajasthanroyals) April 13, 2024
Tanush is happy, Mumbai is happy. Go well, Tanush Kotian! 💗 pic.twitter.com/2G59nUUVgQ
— Rajasthan Royals (@rajasthanroyals) April 13, 2024
മറുഭാഗത്ത് പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവനില്‍ നായകന്‍ ശിഖര്‍ ധവാന്‍ ഇല്ലാതെയാണ് ഹോം ടീം കളത്തിലിറങ്ങുന്നത്. ധവാന് പകരം പഞ്ചാബിനെ നയിക്കുക ഇംഗ്ലണ്ട് സൂപ്പര്‍ താരം സാം കറനാണ്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ട സഞ്ജുവും കൂട്ടരും വിജയവഴിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത് സണ്‍റൈസസ് ഹൈദരാബാദിനോട് അവസാനം വരെ പോരാടി രണ്ട് റണ്‍സിന് പരാജയപ്പെട്ട പഞ്ചാബും ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കില്ല.
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, തനുശ് കൊട്ടിയന്‍, കേശവ് മഹാരാജ്, ട്രെന്റ് ബോള്‍ട്ട്, അവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍.
പഞ്ചാബ് കിങ്‌സ്: ജോണി ബെയര്‍സ്റ്റോ, അഥര്‍വ ടൈഡെ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറാന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കാഗിസോ റബാദ.
Content Highlight: IPL 2024 RR Won the Toss and elected to bowl first against Punjab KIngs