| Saturday, 6th April 2024, 9:44 pm

മാറുന്നത് കൂട്ടാളികള്‍ മാത്രം, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വിരാട് മാത്രം; എന്ത് മനുഷ്യനാണ് ഭായ് നിങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 19ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുമ്പില്‍ 184 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി.

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. 72 പന്തില്‍ പുറത്താകാതെ 113 റണ്‍സാണ് വിരാട് നേടിയത്.

ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയുടെ എട്ടാം സെഞ്ച്വറിയും ടി-20 ഫോര്‍മാറ്റിലെ ഒമ്പതാം സെഞ്ച്വറിയുമാണ് സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പിറന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടവും വിരാട് സ്വന്തമാക്കി.\

പതിവിന് വിപരീതമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ബെംഗളൂരു പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ കൂട്ടുപിടിച്ച് 125 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ വിരാട് കൂട്ടിച്ചേര്‍ത്തത്.

33 പന്തില്‍ 44 റണ്‍സ് നേടി നില്‍ക്കവെ നായകന്‍ ഫാഫിനെ പുറത്താക്കി യൂസ്വന്ദ്ര ചഹലാണ് കൂട്ടുകെട്ട് പൊളിച്ചത്.

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് വിരാടിനെയും ഫാഫിനെയും തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നാണ് വിരാടും ഫാഫും റെക്കോഡിട്ടത്.

പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും വിരാട് കോഹ് ലിയാണെന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത. മൂന്ന് വ്യത്യസ്ത പാര്‍ട്ണര്‍മാര്‍ക്കൊപ്പം 25 തവണയാണ് വിരാട് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ താരങ്ങള്‍

(താരം – ടീം – കൂട്ടുകെട്ട് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി & എ.ബി. ഡി വില്ലിയേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 10 തവണ

വിരാട് കോഹ്‌ലി & ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 9 തവണ

വിരാട് കോഹ്‌ലി & ഫാഫ് ഡു പ്ലെസി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 6 തവണ

മായങ്ക് അഗര്‍വാള്‍ & കെ.എല്‍. രാഹുല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 6 തവണ

ഇതിന് പുറമെ മറ്റ് പല നേട്ടങ്ങളും വിരാട് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 7,500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

ഇതിന് പുറമെ സീസണിലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും വിരാട് സ്വന്തമാക്കിയിരുന്നു. സീസണില്‍ ഇതുവരെയുള്ള ടോപ് സ്‌കോറും ഇതുതന്നെ.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, സൗരഭ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മായങ്ക് ഡാഗര്‍, റീസ് ടോപ്‌ലി, മുഹമമ്ദ് സിറാജ്, യാഷ് ദയാല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോഷ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, നാന്ദ്രേ ബര്‍ഗര്‍, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്.

Content Highlight: IPL 2024: RR vs RCB: Virat Kohli has made it to the top three in the list of players with the most century partnerships in the history of IPL.

Latest Stories

We use cookies to give you the best possible experience. Learn more