— Royal Challengers Bengaluru (@RCBTweets) April 6, 2024
ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയുടെ എട്ടാം സെഞ്ച്വറിയും ടി-20 ഫോര്‍മാറ്റിലെ ഒമ്പതാം സെഞ്ച്വറിയുമാണ് സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പിറന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടവും വിരാട് സ്വന്തമാക്കി.\
പതിവിന് വിപരീതമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ബെംഗളൂരു പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ കൂട്ടുപിടിച്ച് 125 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ വിരാട് കൂട്ടിച്ചേര്‍ത്തത്.
33 പന്തില്‍ 44 റണ്‍സ് നേടി നില്‍ക്കവെ നായകന്‍ ഫാഫിനെ പുറത്താക്കി യൂസ്വന്ദ്ര ചഹലാണ് കൂട്ടുകെട്ട് പൊളിച്ചത്.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് വിരാടിനെയും ഫാഫിനെയും തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നാണ് വിരാടും ഫാഫും റെക്കോഡിട്ടത്.
100 reasons to celebrate our first 100-run opening stand of this season ✅
— Royal Challengers Bengaluru (@RCBTweets) April 6, 2024
പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും വിരാട് കോഹ് ലിയാണെന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത. മൂന്ന് വ്യത്യസ്ത പാര്‍ട്ണര്‍മാര്‍ക്കൊപ്പം 25 തവണയാണ് വിരാട് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
മായങ്ക് അഗര്‍വാള്‍ & കെ.എല്‍. രാഹുല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 6 തവണ
ഇതിന് പുറമെ മറ്റ് പല നേട്ടങ്ങളും വിരാട് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 7,500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
ഇതിന് പുറമെ സീസണിലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും വിരാട് സ്വന്തമാക്കിയിരുന്നു. സീസണില്‍ ഇതുവരെയുള്ള ടോപ് സ്‌കോറും ഇതുതന്നെ.
Content Highlight: IPL 2024: RR vs RCB: Virat Kohli has made it to the top three in the list of players with the most century partnerships in the history of IPL.