ഐ.പി.എല്‍ 2024ലെ 65ാം മത്സരത്തിനാണ് അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം വേദിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.
ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ ക്യാമ്പ് വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ആര് യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. സ്‌ക്വാഡില്‍ നിന്നുതന്നെയുള്ള നിരവധി ഓപ്ഷനുകളില്‍ നിന്നും ഇംഗ്ലണ്ട് താരം ടോം കോലര്‍ കാഡ്‌മോറിനെയാണ് രാജസ്ഥാന്‍ തെരഞ്ഞെടുത്തത്.
പതിഞ്ഞ് തുടങ്ങിയ രാജസ്ഥാന് തുടക്കത്തിലേ തിരിച്ചടികളേറ്റിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ യശസ്വി ജെയ്‌സ്വാളിന് നഷ്ടമായ രാജസ്ഥാന് അധികം വൈകാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണെയും ടോം കോലറിനെയും നഷ്ടമായി. സഞ്ജു 15 പന്തില്‍ 18 റണ്‍സടിച്ചപ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് കാഡ്‌മോര്‍ നേടിയത്.
രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കാഡ്‌മോറിന്റെ ഇന്നിങ്‌സ്. രാഹുല്‍ ചഹറിന്റെ പന്തില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
The @PunjabKingsIPL are roaring at the moment in Guwahati 🦁#RR lose their skipper & debutant in quick succession!
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #RRvPBKS pic.twitter.com/PjYTCBaB0X
— IndianPremierLeague (@IPL) May 15, 2024
ഇതിന് മുമ്പ് തന്നെ ഒരു മോശം റെക്കോഡും കാഡ്‌മോര്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ 2024 പവര്‍പ്ലേയിലെ രണ്ടാമത് മോശം സ്‌ട്രൈക്ക് റേറ്റ് എന്ന അനാവശ്യ റെക്കോഡാണ് കാഡ്‌മോര്‍ സ്വന്തമാക്കിയത്.
ഐ.പി.എല്‍ 2024ല്‍ പവര്‍പ്ലേയിലെ ഒരു താരത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റ്
(താരം – ടീം – എതിരാളികള്‍ – പവര്‍ പ്ലേയിലെ സ്‌കോര്‍ – സട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 19* (24) – 79.17 SR
ടോം കോലര്‍ കാഡ്‌മോര്‍ – രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് – 17* (20) – 85.00
തനുഷ് കോട്ടിയന്‍ – രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് – 18* (20) – 90.00
ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 19 (21) – 90.48
അതേസമയം, രാജസ്ഥാന്‍ റോയല്‍സ് നൂറ് റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 14 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടീം റണ്‍സാണ് താരം നേടിയത്.
19 പന്തില്‍ 27 റണ്‍സുമായി റിയാന്‍ പരാഗും മൂന്ന് പന്തില്‍ നാല് റണ്‍സുമായി റോവ്മന്‍ പവലുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ, സാം കറന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.
Content highlight: IPL 2024: RR vs PBKS: Tom Koler Cadmore’s poor performance